പാർപ്പിട മേഖലയിൽ ബാച്ചിലേഴ്സ്: ഫർവാനിയ ഗവർണറേറ്റിൽ റെയ്ഡ്
text_fieldsഫർവാനിയ: സ്വകാര്യ പാർപ്പിട മേഖലയിൽ വിദേശി ബാച്ചിലർമാർക്ക് താമസം അനുവദിക്കുന്ന തെറ്റായ പ്രവണതകൾ കണ്ടെത്തുന്നതിന് ഫർവാനിയ ഗവർണറേറ്റിൽ പരിശോധന ശക്തമാക്കാൻ നീക്കം. ഇതിെൻറ ഭാഗമായി കഴിഞ്ഞ ദിവസം ഗവർണറേറ്റ് പരിധിയിലെ റാബിയയിൽ നടത്തിയ റെയ്ഡിൽ വിദേശി ബാച്ചിലർമാർ വാടക കൊടുത്ത് താമസിക്കുന്ന നിരവധി വീടുകൾ കണ്ടെത്തി. ഗവർണർ ശൈഖ് ഫൈസൽ അൽ ഹമൂദ് അസ്സബാഹിെൻറ നിർദേശ പ്രകാരം കഴിഞ്ഞ ദിവസം വൈകീട്ട് നടന്ന പരിശോധനയിൽ ഫർവാനിയ മുനിസിപ്പൽ മേധാവി സഈദ് അൽ ആസിമി, ഫർവാനിയ ഗവർണറേറ്റ് നിരീക്ഷകൻ, എമർജൻസി, കൈയേറ്റ വിരുദ്ധ വിഭാഗം, ക്ലീനിങ് വിഭാഗം എന്നീ വകുപ്പുകളുടെ മേധാവികളും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.