ജലീബിൽ റെയ്ഡ് 10 ലോറി ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു
text_fieldsകുവൈത്ത് സിറ്റി: ഫർവാനിയ മുനിസിപ്പാലിറ്റി ജലീബ് അൽ ശുയൂഖിൽ നടത്തിയ റെയ്ഡിൽ 10 ലേ ാറി ഭക്ഷണസാധനങ്ങൾ പിടികൂടി നശിപ്പിച്ചു.
കേടായതും വിൽപന വിലക്കുള്ളതും ലൈസൻസി ല്ലാതെ വിൽപന നടത്തിയതുമായ സാധനങ്ങളാണ് റെയ്ഡിൽ പിടികൂടിയത്. പ്രദേശത്തെ കടകൾ, ഗോഡൗണുകൾ, ഗാരേജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന അരങ്ങേറിയത്. പഴങ്ങൾ, പച്ചക്കറികൾ, മറ്റു ഭക്ഷ്യവസ്തുക്കൾ എന്നിവയാണ് കാര്യമായി പിടികൂടിയത്. ഇതിനുപുറമെ തെരുവ് കച്ചവടം നടത്തുകയായിരുന്ന വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഉൽപന്നങ്ങൾ എന്നിവയും പിടികൂടിയിട്ടുണ്ട്. ആറുതെരുവ് കച്ചവടക്കാരെ പിടികൂടി നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് കൈമാറി.
മതിയായ സുരക്ഷ നിബന്ധനകൾ പാലിക്കാത്ത 16 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടിസുകൾ നൽകി. പൊതുശുചിത്വത്തിന് തടസ്സമായ കാര്യങ്ങൾ നീക്കാൻ ഫർവാനിയ മുനിസിപ്പാലിറ്റിയുടെ എല്ലാ വിഭാഗവും പരിശോധന കാമ്പയിൻ നടത്തിവരുകയാണെന്ന് ആക്ടിങ് മേധാവി സൗദ് അൽ ഹർബി പറഞ്ഞു.
സമാനമായ പരിശോധന വരുംദിവസങ്ങളിൽ മറ്റു ഗവർണറേറ്റുകളിലും ഉണ്ടാകുമെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.