ഇന്ന് മുതൽ രാജ്യത്ത് മഴക്കു സാധ്യത
text_fieldsകുവൈത്ത് സിറ്റി: വെള്ളിയാഴ്ച മുതൽ രാജ്യത്ത് മഴക്ക് സാധ്യത. വരും ദിവസങ്ങളിൽ പകൽ പൊതുവെ മിതമായ ചൂടും രാത്രി തണുപ്പും ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥ വകുപ്പ് ഡയറക്ടർ അബ്ദുൽ അസീസ് അൽ ഖറാവി വ്യക്തമാക്കി. മൂടൽമഞ്ഞ് ഉണ്ടാകാനും രാത്രി ദൂരക്കാഴ്ച കുറയാനും സാധ്യതയുണ്ട്. പകൽ സമയത്ത് താപനില 25 മുതൽ 27 ഡിഗ്രി സെൽഷ്യസ് വരെ ആയിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗത്തിൽ വീശും. കടലിൽ ഒരടി മുതൽ മൂന്നടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. വെള്ളിയാഴ്ച കാലാവസ്ഥ നേരിയതോ ഭാഗികമായോ മേഘാവൃതമായിരിക്കും.
തെക്കുകിഴക്കൻ കാറ്റും മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്. പരമാവധി താപനില 21 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. ശനിയാഴ്ചയിലെ കാലാവസ്ഥ ദൃശ്യപരതയിൽ ക്രമാനുഗതമായ പുരോഗതി കൈവരും. പകൽ ചൂടുള്ള താപനിലയും രാത്രിയിൽ മിതമായ താപനിലയും തണുപ്പും അനുഭവപ്പെടും. ഞായറാഴ്ച ചില പ്രദേശങ്ങളിൽ ഇടവിട്ട് ഇടിമിന്നലോടുകൂടി മഴക്ക് സാധ്യതയുണ്ട്. രാജ്യത്ത് ചൊവ്വാഴ്ച മുഴുവൻ ഇടതടവില്ലാതെ മഴ ലഭിച്ചിരുന്നു. രാവിലെ ആരംഭിച്ച മഴ പിറ്റേന്ന് പുലർച്ചെ വരെ നീണ്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.