Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightമ​ഴ:...

മ​ഴ: വി​മാ​ന​യാ​ത്ര​യി​ൽ താ​ള​പ്പി​ഴ

text_fields
bookmark_border
മ​ഴ: വി​മാ​ന​യാ​ത്ര​യി​ൽ താ​ള​പ്പി​ഴ
cancel

കു​വൈ​ത്ത് സി​റ്റി: കേ​ര​ള​ത്തി​ലെ ക​ന​ത്ത മ​ഴ കു​വൈ​ത്തി​ൽ നി​ന്നു​ള്ള വി​മാ​ന യാ​ത്ര​ക​ളെ​യും ബാ​ധി​ക്കു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള പു​റ​പ്പെ​ട്ട എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​നം ക​ണ്ണൂ​രി​ൽ മ​ഴ ശ​ക്ത​മാ​യ​തോ​ടെ നെ​ടു​മ്പാ​ശ്ശേ​രി​യി​ലേ​ക്ക് തി​രി​ച്ചു​വി​ടേ​ണ്ടി​വ​ന്നു.

നെ​ടു​മ്പാ​ശ്ശേ​രി​യി​ൽ നി​ന്ന് വ്യാ​ഴാ​ഴ്ച പ​ക​ലാ​ണ് ഈ ​യാ​ത്ര​ക്കാ​ർ ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. ര​ണ്ടു ദി​വ​സം മു​മ്പ് കോ​ഴി​ക്കോ​ട് വി​മാ​നം ബം​ഗ​ളൂ​രു​വി​ൽ ഇ​റ​ക്കി​യി​രു​ന്നു. ഈ ​വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രും പി​റ്റേ ദി​വ​സ​മാ​ണ് നാ​ട്ടി​ലെ​ത്തി​യ​ത്.

അ​തേ​സ​മ​യം കോ​ഴി​ക്കോ​ട്-​കു​വൈ​ത്ത് സെ​ക്ട​റി​ലും വ്യാ​ഴാ​ഴ്ച വി​മാ​നം വൈ​കി. രാ​വി​ലെ ഒ​മ്പ​തി​ന് കോ​ഴി​ക്കോ​ടു​നി​ന്ന് പു​റ​പ്പെ​ടേ​ണ്ട എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ഉ​ച്ച​ക​ഴി​ഞ്ഞ് 2.10നാ​ണ് പു​റ​പ്പെ​ട്ട​ത്. വി​മാ​നം കു​വൈ​ത്തി​ലെ​ത്തി​യ​ത് വൈ​കീ​ട്ട് 4.25നാ​ണ്. ഇ​തോ​ടെ കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് വി​മാ​ന​വും വൈ​കു​ക​യാ​യി​രു​ന്നു. പ​തി​വാ​യി 12.40ന് ​പു​റ​പ്പെ​ടേ​ണ്ട വി​മാ​നം വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് 5.30നാ​ണ് പു​റ​പ്പെ​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rainKuwait News
News Summary - Rain: kuwait flight
Next Story