ഇൗ ഇഫ്താർ വിഭവങ്ങൾ ഏറെ രുചികരം: ലേബർ ക്യാമ്പിൽ ഇഫ്താർ വിഭവങ്ങളെത്തിച്ച് മലയാളി വീട്ടമ്മമാർ
text_fieldsകുവൈത്ത് സിറ്റി: വീട്ടിൽ തയാറാക്കിയ ഇഫ്താർ വിഭവങ്ങൾ ലേബർക്യാമ്പിലെ തൊഴിലാളികൾക്ക് വിതരണം ചെയ്ത് കുവൈത്തിലെ മലയാളി വീട്ടമ്മമാർ. മലയാളി മോംസ് മിഡിലീസ്റ്റ് എന്ന ഫേസ്ബുക് കൂട്ടായ്മയിലെ അംഗങ്ങളാണ് ക്യാമ്പുകളിൽ ഇഫ്താർ കിറ്റുകൾ എത്തിച്ചത്. ഗൾഫ് നാടുകളിൽ താമസിക്കുന്ന മലയാളി അമ്മമാർക്കൊരു കൂട്ടായ്മ എന്ന ആശയത്തിന് ദുബൈയിലാണ് തുടക്കമായത്. ഒരുവർഷം മുമ്പ് ദുബൈയിൽ തുക്കമിട്ട ഗ്രൂപ്പിൽ ആകെ 17,000ത്തോളം അംഗങ്ങളാണുള്ളത്. അവിടെ വിപുലമായ പ്രവർത്തനങ്ങളാണ് ഗ്രൂപ് നടത്തുന്നത്. . ഭർത്താക്കന്മാരുടെ നിറഞ്ഞ പിന്തുണയും സഹകരണവും ഇവരുടെ പ്രവർത്തനങ്ങൾക്ക് തണലാവുന്നു. ഫെബ്രുവരിയിൽ പ്രവർത്തനമാരംഭിച്ച കുവൈത്ത് ചാപ്റ്ററിൽ 420 അംഗങ്ങളാണുള്ളത്. മിനി ടോണി, ദിൽന ഷനോജ്, സുമി ജോസ്, അമൃത അമൽ, സാബിറ ഷബീർ എന്നിവരാണ് അഡ്മിൻ.
ഗ്രൂപ് അംഗങ്ങൾക്കായി സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിനിടെ സംഭാവനയായി ലഭിച്ച പണം ഉപയോഗിച്ചാണ് ഹസാവിയിലെ ലേബർക്യാമ്പിലെ തൊഴിലാളികൾക്ക് ഭക്ഷണക്കിറ്റുകൾ നൽകിയത്. വിഭവങ്ങളെല്ലാം അംഗങ്ങൾ വീട്ടിൽ തയാറാക്കി കൊണ്ടുവന്നതാണ്. കുവൈത്തിൽ താമസിക്കുന്ന വിവാഹിതരായ മലയാളി സ്ത്രീകൾ മാത്രമാണ് സംഘത്തിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.