Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightനോ​മ്പി​ലും ചെ​യ്യാം,...

നോ​മ്പി​ലും ചെ​യ്യാം, വ്യാ​യാ​മം

text_fields
bookmark_border
health tips
cancel

വ്യാ​യാ​മ​ത്തി​ലൂ​ടെ ആ​രോ​ഗ്യ​ദാ​യ​ക​മാ​യ ജീ​വി​തം രൂ​പ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന ഒ​ട്ടേ​റെ പേ​രു​ണ്ട് ന​മു​ക്കു ചു​റ്റും. കൃ​ത്യ​മാ​യ വ്യാ​യാ​മ​വും ചി​ട്ട​ക​ളും ജീ​വി​ത​ത്തി​ന്റെ ഭാ​ഗ​മാ​ക്കി മാ​റ്റി​യ​വ​ർ. ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ളി​ൽ​നി​ന്നു​ള്ള മോ​ച​ന​ത്തി​ന് വ്യാ​യാ​മം നി​ർ​ബ​ന്ധ​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന​വ​ർ.

എ​ന്നാ​ൽ, റ​മ​ദാ​നി​ൽ എ​ല്ലാ​ത​രം വ്യാ​യാ​മ​ത്തി​നും അ​വ​ധി ന​ൽ​കു​ന്ന പ്ര​വ​ണ​ത​യു​ണ്ട്. ചൂ​ടു​കാ​ല​ത്തെ വ്ര​താ​നു​ഷ്ഠാ​നം, ക്ഷീ​ണം, തി​ര​ക്ക് എ​ന്നി​വ മു​ൻ​നി​ർ​ത്തി​യാ​ണ് പ​ല​രും ഇ​ങ്ങ​നെ തീ​രു​മാ​നി​ക്കു​ന്ന​ത്. റ​മ​ദാ​നി​ൽ കു​റ​ഞ്ഞ തോ​തി​ലെ​ങ്കി​ലും വ്യാ​യാ​മം നി​ല​നി​ർ​ത്തു​ന്ന​താ​ണ് അ​ഭി​കാ​മ്യം.


ഒ​ട്ടും വ്യാ​യാ​മം ചെ​യ്യാ​ത്ത ശീ​ല​മു​ള്ള​വ​രാ​ണ് നി​ങ്ങ​ളെ​ങ്കി​ൽ ഈ ​റ​മ​ദാ​ൻ​ത​ന്നെ​യാ​ക​ട്ടെ, അ​തി​നു തു​ട​ക്കം കു​റി​ക്കാ​ൻ. എ​ന്നാ​ൽ, പ​ക​ൽ​സ​മ​യ​ത്ത് വ്യാ​യാ​മം ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ന​ല്ല​ത്. ഇ​ഫ്താ​റി​നു ശേ​ഷം ര​ണ്ടു​മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ് വ്യാ​യാ​മം ഉ​ത്ത​മം. വെ​ളു​പ്പി​ന് നോ​മ്പെ​ടു​ക്കു​ന്ന​തി​ന് ര​ണ്ടു​മ​ണി​ക്കൂ​ർ മു​മ്പും ചെ​റി​യ തോ​തി​ൽ വ്യാ​യാ​മം ന​ല്ല​താ​ണ്. ഈ ​സ​മ​യ​ങ്ങ​ളി​ലും വ​ലി​യ കാ​യി​കാ​ധ്വാ​ന​മി​ല്ലാ​ത്ത വ്യാ​യാ​മ​ങ്ങ​ളാ​ണ് ന​ല്ല​ത്.

ന​ട​ത്ത​മാ​ണ് ഏ​റ്റ​വും ഉ​ത്ത​മം. നി​ന്നും കി​ട​ന്നു​മു​ള്ള വ്യാ​യാ​മ​ങ്ങ​ളി​ലും ഏ​ർ​പ്പെ​ടാം. പേ​ശി​ക​ളു​ടെ ച​ല​ന​ത്തി​ന് ഗ്ലൂ​ക്കോ​സ് കൂ​ടു​ത​ൽ വേ​ണ്ടി വ​രും എ​ന്ന​തി​നാ​ലാ​ണ് പ​ക​ൽ വ്ര​ത​വേ​ള​യി​ൽ വ്യാ​യാ​മം ഉ​പേ​ക്ഷി​ക്ക​ണ​മെ​ന്നു പ​റ​യു​ന്ന​ത്. നി​ർ​ജ​ലീ​ക​ര​ണ സാ​ധ്യ​ത ത​ട​യാ​നും ഇ​ത് അ​നി​വാ​ര്യം. ശാ​രീ​രി​കം മാ​ത്ര​മ​ല്ല, മാ​ന​സി​കാ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കാ​നും റ​മ​ദാ​ൻ മി​ക​ച്ച അ​വ​സ​ര​മാ​ക​ട്ടെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:health tipsRamadan 2023
News Summary - ramadan health tips
Next Story