തലോടലായി ഇഫ്താർ സംഗമങ്ങൾ
text_fieldsകുവൈത്ത് സിറ്റി: റമദാൻ പുണ്യം തേടുന്നതോടൊപ്പം പങ്കുവെപ്പിന്റെയും കരുതലിന്റെയും തലോടലായി പ്രവാസികൾക്കിയിൽ ഇഫ്താർ സംഗമങ്ങൾ.
അജ്പാക്
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ ഇഫ്താർ സംഗമം അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്നു. പ്രസിഡന്റ് ബിനോയി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. മാത്യു വർഗീസ് (സി.ഇ.ഒ - ബി.ഇ.സി കുവൈത്ത്) ഉദ്ഘാടനം ചെയ്തു. സമീർ അലി മുഖ്യപ്രഭാഷണം നടത്തി.
ജില്ല അസോസിയേഷൻ പ്രതിനിധികൾ, സാമുദായിക, രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, ബിസിനസ് മേഖലകളിലും ആതുരശുശ്രൂഷ രംഗത്ത് പ്രവർത്തിക്കുന്നവരും സന്നിഹിതരായി. ചെയർമാൻ രാജീവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, വനിത വേദി ചെയർപേഴ്സൻ ഹനാൻ ഷാൻ, അഡ്വൈസറി ബോർഡ് അംഗം മാത്യു ചെന്നിത്തല, വൈസ് പ്രസിഡന്റുമാരായ അബ്ദുറഹ്മാൻ പുഞ്ചിരി, ഷംസു താമരക്കുളം, പ്രോഗ്രാം ജനറൽ കൺവീനർ മനോജ് പരിമണം എന്നിവർ ആശംസകൾ നേർന്നു.
ദിവ്യാമോൾ സേവ്യർ, ജിത മനോജ് എന്നിവർ പ്രാർഥനാ ഗാനം ആലപിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതവും ട്രഷറർ കുര്യൻ തോമസ് പൈനുംമൂട്ടിൽ നന്ദിയും പറഞ്ഞു.
സാൽമിയ ഇസ്ലാഹി മദ്റസ
കുവൈത്ത് സിറ്റി: സാൽമിയ ഇസ്ലാഹി മദ്റസ ഇഫ്താർ സംഗമം സാൽമിയ ഇന്ത്യൻ മോഡൽ സ്കൂളിൽ നടന്നു. രക്ഷിതാക്കൾ, അധ്യാപകർ, വിദ്യാർഥികൾ, അതിഥികൾ എന്നിവർ പങ്കെടുത്തു. മദ്റസ മാതൃസഭ ഇഫ്താർ സംഗമത്തിലേക്കുള്ള ഭക്ഷണം ഒരുക്കി. രക്ഷിതാക്കൾക്കുവേണ്ടി നടത്തിയ ക്വിസ് പ്രോഗ്രാമിൽ റാഷിദ് മമ്പാട്, ഫമീഷ, റാഷിദ എന്നിവർ സമ്മാനാർഹരായി. വിജയികൾക്കുള്ള സമ്മാനദാനം ഇസ്ലാഹി സെന്റർ ഓർഗനൈസിങ് സെക്രട്ടറി സക്കീർ കൊയിലാണ്ടി നിർവഹിച്ചു.
ഈദ് കിസ്വ ഫണ്ടിലേക്ക് മദ്റസ വിദ്യാർഥികൾ സ്വരൂപിച്ച തുക ഇസ്ലാഹി സെന്റർ സോഷ്യൽ വെൽഫെയർ സെക്രട്ടറി അസ്ലം കാപ്പാടിന് കൈമാറി. നന്മയുള്ള മക്കൾ എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹി സംസാരിച്ചു. പി.ടി.എ പ്രസിഡന്റ് ജുനൈദ് അധ്യക്ഷത വഹിച്ചു.
മദ്റസ സദ്ർ മുദരിസ് അബ്ദുറഹ്മാൻ അബ്ദുല്ലത്തീഫ്, സാൽമിയ സോൺ ജനറൽ സെക്രട്ടറി സമീർ അലി എകരൂൽ തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ സഖാഫി അൽ കാമിലി സ്വാഗതവും പി.ടി.എ ട്രഷറർ ജസീർ നന്ദിയും പറഞ്ഞു.
കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി
കുവൈത്ത് സിറ്റി: കെ.എം.സി.സി സൗത്ത് സോൺ കമ്മിറ്റി ഇഫ്താർ മീറ്റ് റിഥം ഓഡിറ്റോറിയത്തിൽ നടന്നു. ഹാഫിസ് ഷമീർ ഖിറാഅത്ത് നിർവഹിച്ചു. സൗത്ത് സോൺ പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഷറഫുദ്ദീൻ കണ്ണേത്ത് ഉദ്ഘാടനം നിർവഹിച്ചു.
ജംഷാദ് മാളിയേക്കൽ യമാനി റമദാൻ സന്ദേശം നൽകി. സംസ്ഥാന ട്രഷറർ എം.ആർ. നാസർ, സംസ്ഥാന ഉപദേശക സമിതി കൺവീനർ കെ.ടി.പി. അബ്ദുറഹ്മാൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് വള്ളിയോത്ത്, സംസ്ഥാന സെക്രട്ടറി എൻജി. മുഷ്ത്താഖ്, ഹെൽപ്ഡെസ്ക് കൺവീനർ അജ്മൽ വേങ്ങര, മലപ്പുറം ജില്ല ജന. സെക്രട്ടറി റസീൻ പടിക്കൽ, കാസർകോട് ജില്ല ജനറൽ സെക്രട്ടറി അബ്ദു കടവത്ത് എന്നിവർ ആശംസ നേർന്നു.
സൗത്ത് സോൺ ജനറൽ സെക്രട്ടറി മുഹമ്മദ് ഇസ്മായിൽ സ്വാഗതവും സംസ്ഥാന സമിതി അംഗം താഹ തൊടുപുഴ നന്ദിയും പറഞ്ഞു. ഷാജഹാൻ പണയിൽ, നിസാം കടക്കൽ, റഷീദ് തൊടുപുഴ, ആരിഫ് ആലപ്പുഴ, റഹീം കൊല്ലുകടവ്, ഷിജാസ് ഈരാറ്റുപേട്ട, നിസാർ വാവക്കുഞ്ഞ് തുടങ്ങിയവർ നേതൃത്വം നൽകി.
കെ.ഇ.എ ഫർവാനിയ
കുവൈത്ത് സിറ്റി: കെ.ഇ.എ ഫർവാനിയ ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം ഏരിയ പ്രസിഡന്റ് അനിൽ ചീമേനിയുടെ അധ്യക്ഷതയിൽ ചീഫ് പാട്രേൺ സത്താർ കുന്നിൽ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ഹമീദ് മധൂർ റമദാൻ പ്രഭാഷണം നടത്തി.
ആക്ടിങ് പ്രസിഡന്റ് മുഹമ്മദ് കുഞ്ഞി സി.എച്ച്, ട്രഷറർ അസീസ് തളങ്കര, ചീഫ് കോഓഡിനേറ്റർ ഹനീഫ പലായി, അഡ്വൈസറി അംഗങ്ങളായ സലാം കളനാട്, അഷ്റഫ് തൃക്കരിപ്പൂർ എന്നിവർ സംസാരിച്ചു. ഇഫ്താർ കൺവീനർ ജലീൽ ആരിക്കാടി സ്വാഗതവും ജനറൽ സെക്രട്ടറി റഫീക്ക് ഒളവറ നന്ദിയും പറഞ്ഞു.
ഫിറ കുവൈത്ത്
കുവൈത്ത് സിറ്റി: ഫെഡറേഷൻ ഓഫ് ഇന്ത്യൻ രജിസ്ട്രേഡ് അസോസിയേഷൻസ് കുവൈത്ത് ഇഫ്താർ സംഗമം അബ്ദുൽ അസീസ് മാട്ടുവേലിൽ (ഡെ. ജനറൽ മാനേജർ, ജോയ് ആലുക്കാസ് എക്സ്ചേഞ്ച്) ഉദ്ഘാടനം ചെയ്തു. ഫിറ ആക്ടിങ് കൺവീനർ സലിംരാജ് അധ്യക്ഷത വഹിച്ചു. അൻവർ സഈദ് മുഖ്യപ്രഭാഷണം നടത്തി.
വിവിധ സംഘടനകളെ പ്രതിനിധാനംചെയ്ത് വർഗീസ് പോൾ, ബേബി ഔസേഫ്, ജീവ്സ് എരിഞ്ചേരി, കുമാർ, മാത്യു ചെന്നിത്തല, അനിൽകുമാർ, എബി അത്തിക്കയം, ബ്ലസൻ, ബിനിൽ സക്കറിയ, സുമേഷ്, നജീബ് പി.വി, ജിജി മാത്യു, അലക്സ് മാത്യു, ജസ്റ്റിൻ, അബ്ദുൽ കരീം, ബാലകൃഷ്ണൻ, ബഷീർ ബാത്ത, നിസാം, ബിജോ പി. ബേബി, വിജോ പി. തോമസ്, മാത്യു ജോൺ, മുബാറക് കാമ്പ്രത്ത്, ഷെറിൻ മാത്യു, രാജൻ തോട്ടത്തിൽ, മധു മാഹി എന്നിവർ സംസാരിച്ചു.
ഫിറയുടെ പ്രവർത്തനം പ്രോഗ്രം കൺവീനർ കെ. ഷൈജിത് സദസ്സിന് പരിചയപ്പെടുത്തി. അമൽ ലത്തീഫ് പ്രാർഥനാഗാനം ആലപിച്ചു. ജനറൽ സെക്രട്ടറി ചാൾസ് പി. ജോർജ് സ്വാഗതവും വാസു മമ്പാട് നന്ദിയും പറഞ്ഞു. സജിമോൻ, സൈലേഷ്, റോയി ആൻഡ്രൂസ്, ജിഞ്ചു ചാക്കോ, സണ്ണി മിറാൻഡ എന്നിവർ നേതൃത്വം നൽകി.
കെ.എം.സി.സി കൊല്ലം ഏരിയ കമ്മിറ്റി
കുവൈത്ത് സിറ്റി: കെ.എം.സി.സി കൊല്ലം ഏരിയ കമ്മിറ്റി ഇഫ്താർ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് ഇസ്മായിൽ സൺഷൈൻ അധ്യക്ഷത വഹിച്ചു. കെ.എം.സി.സി കോഴിക്കോട് ജില്ല പ്രസിഡന്റ് ഫാസിൽ കൊല്ലം ഉദ്ഘാടനം ചെയ്തു. ഇസ്മായിൽ വള്ളിയോത്ത് റമദാൻ പ്രഭാഷണം നടത്തി.
സ്റ്റേറ്റ് ആക്ടിങ് ജനറൽ സെക്രട്ടറി ടി.ടി. ശംസു, പി.വി. ഇബ്രാഹിം, കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി ഡോ. മുഹമ്മദലി, ഷാനവാസ് കാപ്പാട്, സലാം നന്തി, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് റഹൂഫ് മഷ്ഹൂർ തങ്ങൾ, അനുഷാദ് തിക്കോടി, ഹതീഖ്, ടി.വി. ലത്തീഫ് എന്നിവർ സംസാരിച്ചു. സാദിഖ് സഫിയാസ്, ടി.വി. ഫൈസൽ, കരീം പറമ്പത്ത്, എം.എം. ഗഫൂർ, റജീഷ് സൺഷൈൻ, മുഫീദ്, സി.കെ. ഫായിസ് എന്നിവർ നേതൃത്വം നൽകി. ഷബീർ കല്ലറക്കൽ സ്വാഗതവും ടി.വി. സാദിഖ് നന്ദിയും പറഞ്ഞു.
കെ.ബി.ടി
കുവൈത്ത് സിറ്റി: കേരള ബ്രദേഴ്സ് ടാക്സി വെൽഫെയർ അസോസിയേഷൻ (കെ.ബി.ടി) കുവൈത്ത് ഇഫ്താർ സംഗമം അബുഹലിഫ ബദർ അസ്സബാഹ് ഓഡിറ്റോറിയത്തിൽ നടന്നു. പ്രസിഡന്റ് ഇക്ബാൽ വെട്ടുപാറ അധ്യക്ഷ്യത വഹിച്ചു. അബ്ദുൽ അസീസ് മൗലവി മുഖ്യ പ്രഭാഷണം നടത്തി. മത സൗഹാർദ്ദങ്ങൾ ഊട്ടി ഉറപ്പിക്കുന്നതിൽ ഇത്തരം സമൂഹ നോമ്പുതുറകൾക്ക് കഴിയട്ടെ എന്ന് ആശംസിച്ചു.
വിവിധ സംഘടനകളെയും സഥാപനങ്ങളെയും പ്രതിനിധീകരിച്ച് ബഷീർ ഉദനൂർ, ജെയ്സൺ, വിപിൻ, കെ.ആർ. അജി, അജയ്, സാജ്, പ്രവീൺ ഫ്രാൻസിസ് എന്നിവർ പങ്കെടുത്തു.
കെ.ബി.ടി ഭാരവാഹികളായ റെനി വർഗീസ്, സിദ്ധിഖ് കൊല്ലം, സനിൽകുമാർ, ദിലീപ്കുമാർ, ഹിജാസ്, ഗണേഷ്, ഷെമീർ, എക്സിക്യൂട്ടീവ് മെമ്പർമാർ, അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി. വിശിഷ്ടാതിഥികളായി വിദേശികളായ നിരോജ് ലിംബു, മൈക് എന്നിവർ പങ്കെടുത്തു. ജനറൽ സെക്രട്ടറി തോമസ് അങ്കമാലി സ്വാഗതവും, ആക്ടിങ് ട്രഷർ റാഫി താനൂർ നന്ദിയും പറഞ്ഞു.
ഇടപ്പാളയം
കുവൈത്ത് സിറ്റി: ഇടപ്പാളയം കുവൈത്ത് ചാപ്റ്റർ ഇഫ്താർ സംഗമവും, വിഷു ആഘോഷവും ഹവല്ലി അൽമുതവ ഹാളിൽ നടന്നു. സെക്രട്ടറി നൗഫൽ കൊലക്കാട്ട് സ്വാഗതം പറഞ്ഞു. പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് അലി കുറ്റിപ്പാല അധ്യക്ഷത വഹിച്ചു.
മുൻ സെക്രട്ടറിയും, കുവൈത്ത് ചാപ്റ്റർ കോർഡിനേറ്ററുമായ മോഹൻദാസ് തുയ്യം ഉദ്ഘാടനം നിർവഹിച്ചു. പ്രസിഡന്റ് സുബൈർ മറവഞ്ചേരി, ട്രഷറർ ബഷീർ കാലടി, വൈസ് പ്രസിഡന്റ് അബൂബക്കർ, ഉപദേശക സമിതി അംഗം മുസ്തഫ കമാൽ, എക്സിക്യൂട്ടീവ് അംഗം സിദ്ധാർദ്ധൻ കുട്ടത്ത് എന്നിവർ സംസാരിച്ചു.
കെ.കെ.എം.എ ഫഹാഹീൽ ബ്രാഞ്ച്
കുവൈത്ത് സിറ്റി: കെ.കെ.എം.എ ഫഹാഹീൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ വഫ്രയിൽ ഇഫ്താർ മീറ്റ് നടത്തി. വഫ്ര അൽ അസ്റിയ കമ്പനി ക്യാമ്പിൽ നടന്ന ഇഫ്താറിൽ വഫ്ര യൂണിറ്റ് അംഗങ്ങളും ഇതര രാജ്യക്കാരായ ആളുകളും പങ്കെടുത്തു. മുസ്തഫ കുടുക്കിൽ പ്രാർത്ഥനയും ബ്രാഞ്ച് സെക്രട്ടറി നഈം കാതിരി സ്വാഗതവും പറഞ്ഞു.
ആക്ടിങ് പ്രസിഡന്റ് നിജാസ്.എം.പി. അധ്യക്ഷത വഹിച്ചു. സെൻട്രൽ, ബ്രാഞ്ച്, യൂനിറ്റ് നേതാക്കളായ നൗഫൽ എ.ടി, താജുദ്ധീൻ, ഷബീർ അലി, നജീബ്, അബ്ദുൽ റഹീം, മുഷാൽ ചാക്കാൻ, ഇംതിയാസ് തക്കാര, ഹനൂദ് അഷ്റഫ്, അൻസാരി എന്നിവർ നേതൃത്വം നൽകി.
സൗഹൃദവേദി
കുവൈത്ത് സിറ്റി: സൗഹൃദവേദി ഇഫ്താർ സ്നേഹവിരുന്ന് ഫർവാനിയ ഐഡിയൽ ഓഡിറ്റോറിയത്തിൽ നടന്നു. കെ.ഐ.ജി സിറ്റി ഏരിയ പ്രസിഡന്റ് യൂസുഫ് കണിയാപുരം അധ്യക്ഷത വഹിച്ചു. സൗഹൃദവേദി ആക്ടിങ് പ്രസിഡന്റ് ജയകുമാർ പങ്കെടുത്തു. അൻവർ സഈദ് സ്നേഹസന്ദേശം കൈമാറി.
മനുഷ്യ മനസ്സുകളെ തമ്മിലകറ്റുന്ന കാലത്ത് ഇത്തരം സൗഹൃദ ഒത്തുചേരലുകളുടെ പ്രസക്തി വലുതാണെന്ന് അദ്ദേഹം പറഞ്ഞു. ലോകാരംഭം മുതലുള്ള ഓരോ സമൂഹത്തിനും ദൈവം കൽപിച്ച ആരാധനയാണ് വ്രതമെന്നും അത് സ്വന്തം ശരീരത്തിന്റെ ആഗ്രഹങ്ങളെ ത്യജിച്ച് സൃഷ്ടാവിലേക്കുള്ള വിധേയത്വത്തിനുള്ള പരിശീലനമാണെന്നും അദ്ദേഹം ഓർമിപ്പിച്ചു. ഷാജി ആലുവ സ്വാഗതവും ഫൈസൽ നന്ദിയും പറഞ്ഞു.
കൽപക് കുവൈത്ത്
കുവൈത്ത് സിറ്റി: കൽപക് കുവൈത്ത് ഇഫ്താർ സംഗമം അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്നു. കൽപക സമിതിയിലെ അംഗങ്ങളും കുടുംബവും പങ്കെടുത്തു. കുവൈത്തിൽനിന്നും യാത്രയാകുന്ന കൽപക് മുൻ സെക്രട്ടറി സിജോ വലിയപറമ്പിലിനു സംഗമത്തിൽ യാത്രയയപ്പും ഉപഹാരവും നൽകി.
കൽപക് പ്രസിഡന്റ് പ്രദീപ്മേനോൻ അധ്യക്ഷത വഹിച്ചു. ജോയന്റ് സെക്രട്ടറി അജിത് ജോൺ സ്വാഗതം പറഞ്ഞു. രക്ഷാധികാരി ജോൺ തോമസ്, പോൾ ജോർജ്, സുനിൽ വാഹിനിയൻ, വനിത കൺവീനർ അംബിക മുകുന്ദൻ, മാക്സി എന്നിവർ ആശംസയർപ്പിച്ചു. രമേശ് നെടുമുടി നന്ദിപ്രകാശനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.