റമദാൻ വിശ്വാസിയെ പ്രാപ്തനാക്കുന്ന മാസം -നിയാസ് ഇസ്ലാഹി
text_fieldsകുവൈത്ത് സിറ്റി: ജീവിതത്തിൽ നന്മകൾ പ്രയോഗവത്കരിക്കാൻ വിശ്വാസിയെ പ്രാപ്തനാക്കുന്ന മാസമാണ് റമദാനെന്ന് കെ.ഐ.ജി അബ്ബാസിയ ഏരിയ അഹ്ലൻ റമദാൻ സംഗമം. 'ഖുർആനും വിശ്വാസിയും' തലക്കെട്ടിൽ നിയാസ് ഇസ്ലാഹി പ്രഭാഷണം നടത്തി. 23 വർഷം കൊണ്ട് ഒരു ജനതയെ ചരിത്രത്തിൽ സമാനതകളില്ലാത്ത തരത്തിൽ ഉന്നത സംസ്കാരവും മാനുഷിക മൂല്യങ്ങളുമുള്ള മാതൃകാ സമൂഹമാക്കിയതിന്റെ ചാലകശക്തി ഖുർആനായിരുന്നു.
ഖുർആൻ വിഭാവനം ചെയ്യുന്ന ഉന്നതമായ ജീവിത സംസ്കാരവും മൂല്യങ്ങളും വിശ്വാസിക്ക് നേടിയെടുക്കുവാൻ സാധിക്കുമ്പോഴാണ് റമദാൻ അർഥപൂർണമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. പരിശുദ്ധ റമദാനിലെ രാപ്പകലുകൾ ഉപയോഗപ്പെടുത്തി അന്ത്യനാളിൽ നോമ്പുകാർക്ക് മാത്രം ഒരുക്കിവെച്ചിട്ടുള്ള റയ്യാൻ എന്ന കവാടത്തിലൂടെ സ്വർഗപ്പൂന്തോപ്പിലേക്ക് കാലെടുത്തുവെക്കാൻ നമുക്ക് സാധിക്കണമെന്ന് 'റയ്യാൻ വിളിക്കുന്നു' വിഷയത്തിൽ സംസാരിക്കവെ സിദ്ദീഖ് ഹസൻ ഉണർത്തി. അബ്ബാസിയ ഇംപീരിയൽ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കെ.ഐ.ജി അബ്ബാസിയ ഏരിയ പ്രസിഡൻറ് കെ.എം. നൗഫൽ അധ്യക്ഷത വഹിച്ചു. അൻവർ പള്ളിപ്പുറത്ത് സ്വാഗതവും ഷാ അലി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.