റമദാൻ അവസാനത്തിലേക്ക് വിശ്വാസികളാൽ നിറഞ്ഞു മസ്ജിദുകൾ
text_fieldsപ്രാർഥനക്കെത്തിയ സ്ത്രീയെ സഹായിക്കുന്ന സുരക്ഷ ജീവനക്കാരി
കുവൈത്ത് സിറ്റി: റമദാനിലെ അവസാന ദിനങ്ങൾ അടുത്തതോടെ മസ്ജിദുകൾ വിശ്വാസികളാൽ നിറഞ്ഞു. പകൽ നമസ്കാരങ്ങൾക്കു പുറമെ തറാവീഹിനും രാത്രി നമസ്കാരത്തിനും നിരവധി പേരാണ് പള്ളികളിലെത്തുന്നത്. നോമ്പ് 20 മുതൽ എല്ലാ പള്ളികളിലും രാത്രി നമസ്കാരവും ആരംഭിച്ചിട്ടുണ്ട്.
പള്ളികളിൽ എത്തുന്നവർക്ക് എല്ലാ സൗകര്യവും ഔക്കാഫ് നേതൃത്വത്തിൽ ഒരുക്കിയിട്ടുണ്ട്. സുരക്ഷാ കാര്യങ്ങൾ കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയവും രംഗത്തുണ്ട്. രാജ്യത്തെ മസ്ജിദുകൾക്ക് ചുറ്റും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
പ്രാർഥനാ സമയങ്ങളിൽ മസ്ജിദുകളിൽ അധികമായി എത്തുന്ന വിശ്വാസികളുടെ തിരക്ക് നിയന്ത്രിക്കാനും ഗതാഗതം സുഗമമാക്കാനും ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. അധിക പട്രോളുകളും സുരക്ഷാ ഉദ്യോഗസ്ഥരെയും മസ്ജിദുകൾക്ക് ചുറ്റും വിന്യസിച്ചിട്ടുണ്ട്. തിരക്ക് കാരണം ഉണ്ടാകാവുന്ന ഗതാഗത തടസ്സങ്ങൾ ഒഴിവാക്കി വിശ്വാസികൾക്ക് തടസ്സമില്ലാതെ പ്രാർഥനകൾ നിർവഹിക്കാൻ സൗകര്യമൊരുക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രാലയം അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ, ആരോഗ്യ പ്രവർത്തകർ, സന്നദ്ധപ്രവർത്തകർ എന്നിവരും പള്ളികളിൽ സജീവമാണ്.
അതിനിടെ, ആരാധനാക്രമവും സുരക്ഷയും വിലയിരുത്തുന്നതിന്റെ ഭാഗമായി ഹവല്ലി, സബാഹ് അൽ അഹമ്മദി എന്നിവിടങ്ങളിലെ പള്ളികളിൽ ഔഖാഫ്, ഇസ്ലാമിക കാര്യ മന്ത്രി ഡോ. മുഹമ്മദ് അൽ വാസ്മി സന്ദർശനം നടത്തി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.