മാസപ്പിറവി ദൃശ്യമായാൽ അറിയിക്കണം
text_fieldsകുവൈത്ത് സിറ്റി: റമദാൻ തുടക്കവും മറ്റു കാര്യങ്ങളും ചർച്ചചെയ്യുന്നതിന് ഇതുമായി ബന്ധപ്പെട്ട കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും. മാസപ്പിറവി ദൃശ്യമായാൽ 25376934 എന്ന നമ്പറിൽ അറിയിക്കാൻ പൗരന്മാരോടും താമസക്കാരോടും സമിതി അഭ്യർഥിച്ചു. റമദാനിന്റെ വരവിൽ രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും നീതിന്യായ മന്ത്രാലയം അഭിനന്ദനങ്ങൾ അറിയിച്ചു.
അതിനിടെ, കുവൈത്തില്‍ റമദാൻ വ്രതം മാർച്ച് 23 വ്യാഴാഴ്ച ആരംഭിക്കുമെന്ന് അൽ ഉജൈരി സയന്റിഫിക് സെന്റർ അറിയിച്ചു. ഈ വർഷം ശഅ്ബാൻ മാസം 30 ദിവസമായതിനാൽ മാർച്ച് 23ന് റമദാൻ ആരംഭിക്കുമെന്നാണ് വിലയിരുത്തൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.