ഹൈടെക് ഉദ്ബോധനങ്ങളുടെ റമദാൻ
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ഇഫ്താർ സംഗമങ്ങളും പഠന സംഗമങ്ങളും നടത്താൻ കഴിയാതായതോടെ ഇത്തവണ ഹൈടെക് ഉദ്ബോധനങ്ങളുടെ റമദാൻ. സാേങ്കതിക വിദ്യയുടെ സാധ്യത പ്രയോജനപ്പെടുത്തി നാട്ടിൽനിന്നുള്ള പണ്ഡിതന്മാരെ കൂടി പെങ്കടുപ്പിച്ചാണ് സംഘടനകൾ ഉദ്ബോധന പരിപാടികൾ ഒാൺലൈനായി നടത്തുന്നത്.
വിശുദ്ധ മാസത്തിെൻറ പുണ്യങ്ങളേറ്റുവാങ്ങി വിശ്വാസികൾ നന്മകൾ വാരിക്കൂട്ടാൻ മത്സരിക്കുേമ്പാൾ ഉദ്ബോധനങ്ങൾ മുൻകാലങ്ങളെ അപേക്ഷിച്ച് കൂടുതൽ ഹൈടെക് ആയി. വാട്സ്ആപ് ക്ലാസുകളും ഖുർആൻ ആപ്പുകളും വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകൾ വഴി വ്യവസ്ഥാപിതമായി നടത്തുന്ന ക്ലാസുകൾ കേൾക്കാനും യുവാക്കളടക്കം ഏറെ താൽപര്യമെടുക്കുന്നു.
മൊബൈൽ ഫോണിൽതന്നെ വിവിധ ശൈലിയിലുള്ള പാരായണവും അർഥവും വ്യാഖ്യാനവും ഉൾപ്പെടെ ലഭ്യമായതിനാൽ സ്വന്തമായും പഠിക്കാവുന്ന സ്ഥിതിയുണ്ട്.
കേരളത്തിൽനിന്നുള്ള പ്രമുഖ മതപണ്ഡിതന്മാരുടെയും സംഘടന നേതാക്കളുടെയും വാഗ്മികളുടെയും പ്രസംഗങ്ങൾക്ക് പ്രവാസലോകത്തും നല്ല സ്വീകാര്യതയാണ്. യൂട്യൂബിലൂടെയും വാട്സ്ആപ്പിലൂടെയും ഇവ കാര്യമായി പ്രചരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.