Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightലു​ലു...

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ റ​മ​ദാ​ൻ സൂ​ഖ് ആ​രം​ഭി​ച്ചു

text_fields
bookmark_border
ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ റ​മ​ദാ​ൻ സൂ​ഖ് ആ​രം​ഭി​ച്ചു
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് അ​ൽ റാ​യ് ഔ​ട്ട്ലെ​റ്റി​ൽ ന​ട​ന്ന റ​മ​ദാ​ൻ സൂ​ഖ് ഉ​ദ്ഘാ​ട​നച്ചട​ങ്ങ്

കു​വൈ​ത്ത് സി​റ്റി: ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് റ​മ​ദാ​ൻ സൂ​ഖ് ഉ​ദ്ഘാ​ട​നം അ​ൽ റാ​യ് ഔ​ട്ട്​​ലെ​റ്റി​ൽ ന​ട​ന്നു. ന​ന്മ ചാ​രി​റ്റി, മ​ബ​റാ​ത് കാ​ഫി​ൽ, ഇ​സ്‍ലാ​മി​ക് കെ​യ​ർ സൊ​സൈ​റ്റി, ബ​ല​ദ​ൽ അ​ൽ ഖൈ​ർ, ഹ്യൂ​മാ​നി​റ്റേ​റി​യ​ൻ ചാ​രി​റ്റി തു​ട​ങ്ങി​യ ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് ഉ​ന്ന​ത മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി​ക​ളും ഉ​പ​ഭോ​ക്താ​ക്ക​ളും പ​​ങ്കെ​ടു​ത്തു. ഇ​തോ​ടെ ഒ​രു മാ​സ​ത്തെ റ​മ​ദാ​ൻ കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി. 5, 10, 25, 50 ദീ​നാ​ർ മൂ​ല്യ​മു​ള്ള റ​മ​ദാ​ൻ ഗി​ഫ്റ്റ് കാ​ർ​ഡു​ക​ളും ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ പു​റ​ത്തി​റ​ക്കി. ബ​ന്ധു​ക്ക​ൾ​ക്കോ സു​ഹൃ​ത്തു​ക്ക​ൾ​ക്കോ ജോ​ലി​ക്കാ​ർ​ക്കോ ഇ​ത്ത​രം കാ​ർ​ഡു​ക​ൾ സ​മ്മാ​നി​ക്കാ​നാ​കും. നോ​മ്പു​തു​റ​ക്കും മ​റ്റും ആ​വ​ശ്യ​മാ​യ ഭ​ക്ഷ്യ വ​സ്തു​ക്ക​ൾ ഉ​ൾ​പ്പെ​ടു​ത്തി പ​ത്ത്, 15 ദീ​നാ​ർ മൂ​ല്യ​മു​ള്ള റ​മ​ദാ​ൻ കി​റ്റു​ക​ളും ല​ഭ്യ​മാ​ക്കി​യി​ട്ടു​ണ്ട്.

കൂ​ടാ​തെ സ്റ്റോ​റു​ക​ളി​ൽ ഇ​ഫ്താ​ർ മീ​ൽ കൗ​ണ്ട​റു​ക​ൾ തു​റ​ക്കും. മി​ക​ച്ച നി​ല​വാ​ര​വും ആ​ക​ർ​ഷ​ക​മാ​യ ഓ​ഫ​റു​ക​ളു​മാ​യി ‘ഈ​ന്ത​പ്പ​ഴ ഉ​ത്സ​വം’​പ്ര​മോ​ഷ​ന്റെ പ്ര​ത്യേ​ക​ത​യാ​ണ്. കു​റ​ഞ്ഞ വി​ല​യി​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ല​ഭി​ക്കു​ന്ന ‘റ​മ​ദാ​ൻ ഹോം’, ​താ​ങ്ങാ​വു​ന്ന വി​ല​യി​ൽ വ​ലി​യ സ്ക്രീ​ൻ ല​ഭി​ക്കു​ന്ന ‘ബി​ഗ് ടി​വി മ​ജ്‍ലി​സ്’ എ​ന്നി​വ​യും ഈ ​വ​ർ​ഷ​ത്തെ റ​മ​ദാ​ൻ കാ​മ്പ​യി​നി​ന്റെ ആ​ക​ർ​ഷ​ണ​ങ്ങ​ളാ​ണ്. റ​മ​ദാ​ൻ പ്ര​മോ​ഷ​ന്റെ ഭാ​ഗ​മാ​യി എ​ല്ലാ ഉ​ൽ​പ​ന്ന​ങ്ങ​ളും ലു​ലു​വി​ന്റെ എ​ല്ലാ ഔ​ട്ട്​​ലെ​റ്റു​ക​ളി​ലും വി​ല​ക്കു​റ​വി​ൽ ല​ഭി​ക്കും. പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, ഫ്ര​ഷ്​ ആ​ൻ​ഡ്​ ഫ്രോ​സ​ൻ മാം​സം, മ​ത്സ്യം, ഭ​ക്ഷ്യ​യി​ത​ര ഉ​ൽ​പ​ന്ന​ങ്ങ​ൾ, ഇ​ല​ക്​​ട്രോ​ണി​ക്​​സ്, ഗി​ഫ്​​റ്റു​ക​ൾ തു​ട​ങ്ങി നി​ര​വ​ധി ഉ​ൽ​പ​ന്ന​ങ്ങ​ൾ​ക്ക് അ​തി​ശ​യ​ക​ര​മാ​യ ഓ​ഫ​റു​ക​ളും പ്ര​ത്യേ​ക കി​ഴി​വു​ക​ളും ല​ഭ്യ​മാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsKuwait NewsLulu HypermarketRamadan Souq
News Summary - Ramadan Souq begins at Lulu Hypermarket
Next Story