റമദാൻ മുന്നൊരുക്കം: മുനിസിപ്പൽ അധികൃതരുടെ ഉന്നതയോഗം ചേർന്നു
text_fieldsകുവൈത്ത് സിറ്റി: വിശുദ്ധ റമദാന് രണ്ടാഴ്ചമാത്രം ബാക്കിയിരിക്കെ കുവൈത്ത് മുനിസിപ്പാലിറ്റി അധികൃതരുടെ ഉന്നതയോഗം ചേർന്ന് തയാറെടുപ്പുകൾ വിലയിരുത്തി. വിവിധ വകുപ്പ് മേധാവികളുടെയും പരിശോധക സംഘങ്ങളുടെയും യോഗമാണ് ചേർന്നത്. റമദാന് മുന്നോടിയായി രാജ്യവ്യാപകമായി മുനിസിപ്പൽ പരിശോധന ശക്തമാക്കാൻ യോഗത്തിൽ ധാരണയായി. ഷോപ്പിങ് മാളുകൾ, ഹൈപ്പർ മാർക്കറ്റുകൾ, സൂപ്പർ മാർക്കറ്റുകൾ, ഹോട്ടലുകൾ, ഫാസ്റ്റ് ഫുഡ് കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ വ്യാപക പരിശോധനക്ക് പ്രത്യേക സംഘങ്ങളെ ചുമതലപ്പെടുത്തും.
എല്ലാ ഗവർണറേറ്റുകളിലുമുള്ള ജംഇയ്യകൾ, ഭക്ഷ്യഇറക്കുമതി കമ്പനികളുടെ ഗോഡൗണുകൾ എന്നിവിടങ്ങളിൽ തുടർച്ചയായ പരിശോധനക്കാണ് പദ്ധതി. റമദാനിലെ ഏറിയ ആവശ്യം ചൂഷണം ചെയ്ത് കേടുവന്ന ഉൽപന്നങ്ങൾ വിറ്റ് ഉപഭോക്താക്കളെ കബളിപ്പിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് മുനിസിപ്പൽ പബ്ലിക് റിലേഷൻ വകുപ്പ് മേധാവി അബ്ദുൽ മുഹ്സിൻ അബൽ ഖൈൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.