Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightര​മേ​ശ് ആ​ന​ന്ദ​ദാ​സ്...

ര​മേ​ശ് ആ​ന​ന്ദ​ദാ​സ് അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
ര​മേ​ശ് ആ​ന​ന്ദ​ദാ​സ് അം​ബാ​സ​ഡ​റു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
cancel

കു​വൈ​ത്ത് സി​റ്റി: പ്ര​മു​ഖ സൂ​പ്പ​ർ​മാ​ർ​ക്ക​റ്റ് ശൃം​ഖ​ല ഓ​ൺ​കോ​സ്റ്റ്, ത​യി​ബ മാ​ർ​ക്ക​റ്റ്, ഗ​ൾ​ഫ്മാ​ർ​ട്ട് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ​യു​ടെ ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ർ ര​മേ​ശ് ആ​ന​ന്ദ​ദാ​സ് കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​ആ​ദ​ർ​ശ് സ്വൈ​ക​യെ സ​ന്ദ​ർ​ശി​ച്ചു. സ​ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം, പു​തി​യ ബ്രാ​ഞ്ചു​ക​ൾ തു​റ​ക്കു​ന്ന​ത്, പു​തി​യ വി​ക​സ​ന പ​ദ്ധ​തി​ക​ൾ എ​ന്നി​വ വി​വ​രി​ച്ചു.

ഇ​ന്ത്യ​യി​ൽ​നി​ന്ന് അ​രി, പ​രി​പ്പു​വ​ർ​ഗ​ങ്ങ​ൾ, വെ​ളി​ച്ചെ​ണ്ണ, പ​ഴം, പ​ച്ച​ക്ക​റി​ക​ൾ തു​ട​ങ്ങി​യ​വ ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​താ​യും വി​വി​ധ ശാ​ഖ​ക​ളി​ലൂ​ടെ വി​റ്റ​ഴി​ക്കു​ന്ന​താ​യും ഭാ​വി​യി​ൽ ഇ​വ വ​ർ​ധി​പ്പി​ക്കു​മെ​ന്നും അ​റി​യി​ച്ചു. കാ​റ്റ​റി​ങ് മേ​ഖ​ല​യി​ലെ ഓ​ൺ​കോ​സ്റ്റ് ഫു​ഡ് സ​ർ​വി​സ് സേ​വ​ന​ങ്ങ​ളും വി​വ​രി​ച്ചു. വി​വി​ധ ഹോ​ട്ട​ലു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ഓ​ൺ​കോ​സ്റ്റ് ഫു​ഡ് സ​ർ​വി​സ് ഭ​ക്ഷ്യ​യി​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ ബി​സി​ന​സ് മേ​ഖ​ല​ക​ളും ച​ർ​ച്ച​യാ​യി.

ഓ​ൺ​കോ​സ്റ്റ്, ത​യി​ബ മാ​ർ​ക്ക​റ്റ്, ഗ​ൾ​ഫ്മാ​ർ​ട്ട് സൂ​പ്പ​ർ മാ​ർ​ക്ക​റ്റ് എ​ന്നി​വ സ​ന്ദ​ർ​ശി​ക്കാ​ൻ അം​ബാ​സ​ഡ​റെ ക്ഷ​ണി​ച്ചു. സ​ന്തോ​ഷ​ത്തോ​ടെ ഇ​ത് സ്വീ​ക​രി​ച്ച അം​ബാ​സ​ഡ​ർ വൈ​കാ​തെ സ്ഥാ​പ​നം സ​ന്ദ​ർ​ശി​ക്കാ​മെ​ന്ന് ഉ​റ​പ്പു ന​ൽ​കി. ഇ​ന്ത്യ​ൻ എം​ബ​സി പൊ​ളി​റ്റി​ക്ക​ൽ ആ​ൻ​ഡ് കൊ​മേ​ഴ്സ് ഫ​സ്റ്റ് സെ​ക്ര​ട്ട​റി സ്മി​ത പ​ട്ടേ​ലും സ​ന്നി​ഹി​ത​യാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:meetingAmbassadorRamesh Anandadas
News Summary - Ramesh Anandadas held a meeting with Ambassador
Next Story