റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി: താമസക്കാരെ തേടി 75,000 ഫ്ലാറ്റുകൾ
text_fieldsകുവൈത്ത് സിറ്റി: താമസക്കാരെ കിട്ടാത്തതിനാൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി രൂക്ഷമായതായി റിപ്പോർട്ട്. നിർമാണം തീരാറായതും അല്ലാത്തതുമായ 75,000 ഫ്ലാറ്റുകൾ രാജ്യത്തിെൻറ വിവിധ ഭാഗങ്ങളിൽ താമസക്കാരെ കാത്തിരിക്കുന്നതായി റിയൽ എസ്റ്റേറ്റ് യൂനിയൻ ജനറൽ സെക്രട്ടറി അഹ്മദ് ദുവൈഹിസ് പറഞ്ഞു.
2017ലെ കാറ്റലോഗ് പുറത്തിറക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ഇതിൽ 49,130 ഫ്ലാറ്റുകൾ കാലിയായി കിടക്കുകയാണ്. 26,466 ഫ്ലാറ്റുകളാണ് നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. പ്രതിസന്ധി കാരണം ഫ്ലാറ്റുവാടകയിൽ കുറവുവരുത്തേണ്ട സാഹചര്യമാണുള്ളത്.
ശരാശരി 278 ദീനാറുണ്ടായിരുന്ന ഫ്ലാറ്റ് വാടക 242 ദീനാറായി കുറഞ്ഞിട്ടുണ്ട്. നേരത്തെയുള്ള വാടകയിൽ 13.2 ശതമാനത്തിെൻറ കുറവെന്ന് അർഥം.
അധ്യയനവർഷം അവസാനിച്ച് കുടുംബങ്ങൾ നാട്ടിലേക്ക് മടങ്ങുന്നതോടെ പ്രതിസന്ധി ഇനിയും രൂക്ഷമാകാനാണ് സാധ്യതയെന്നും ദുവൈഹിസ് കൂട്ടിച്ചേർത്തു.
ചികിത്സാ ഫീസ് വർധന ഉൾപ്പെടെ നടപടികൾ ജീവിതച്ചെലവ് ഉയർത്തിയതുമൂലം വിദേശികൾ കുടുംബത്തെ നാട്ടിലയക്കുന്നതും സ്വദേശിവത്കരണവുമാണ് റിയൽ എസ്റ്റേറ്റ് മേഖലയിൽ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.