ബ്രിട്ടീഷ് മന്ത്രിക്ക് ലുലു ഹൈപ്പർ മാർക്കറ്റിൽ സ്വീകരണം
text_fieldsകുവൈത്ത് സിറ്റി: ബ്രിട്ടീഷ് കയറ്റുമതി മന്ത്രി മൈക്കൽ ഫ്രീറിന് ലുലു ഹൈപ്പർ മാർക്കറ്റിെൻറ കുവൈത്തിലെ ഖുറൈൻ ബ്രാഞ്ചിൽ സ്വീകരണം നൽകി. കോവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ച് നിയന്ത്രണങ്ങളോടെയാണെങ്കിലും ആഘോഷപൂർവമാണ് മന്ത്രിയെ വരവേറ്റത്. ബ്രിട്ടനിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളുടെയും പൈതൃകങ്ങളുടെയും മാതൃകകൾ തീർത്ത കലാവിരുതുകൾ ബ്രിട്ടീഷ് അതിഥികളെ ആകർഷിച്ചു. കുവൈത്തിലെ ബ്രിട്ടീഷ് അംബാസഡർ, എംബസി ഉദ്യോഗസ്ഥർ, ലുലു ഹൈപ്പർ മാർക്കറ്റ് മാനേജ്മെൻറ് പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
ബ്രിട്ടീഷ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം സംഘം നടന്നുകണ്ടു. മൂന്ന് ഡസനിലധികം ബ്രിട്ടീഷ് കമ്പനികളുടെ ഭക്ഷ്യ ഉൽപന്നങ്ങൾ ലുലുവിൽ ആകർഷകമായ ഓഫറുകളോടെ വിൽക്കുന്നു. ആക്ടിഫ് വാട്ടർ, ആൺട് ബെസ്സീസ്, ബാക്സ്റ്റേഴ്സ്, ബെസ്പോക് ലണ്ടൻ, ബിസ്റ്റോ, ഡെലമിർ ഡയറി, ഡോവ്സ് ഫാം ആൻഡ് എൻകോണ, ഗുഡ് ഫെല്ലാസ്, ഐസ് കിങ്, കെറ്റിൽ, മാർസ് യു.കെ, മെറിഡിയൻ, മോൺഫ്ലേക്, മെറിസൺസ്, ഓങ്കൻ, ബിൻസൺസ, റോസ്, സീ മാജിക്, സോ ഡെലിഷ്യസ്, സർകെയർ, യൂനിലീവർ, വിംറ്റോ, വാക്കേഴ്സ്, ഹോൾ എർത്, വിങ് യിപ്, യങ്സ് ആൻഡ് അതേഴ്സ് തുടങ്ങി പ്രമുഖ ബ്രാൻഡുകളുടെയെല്ലാം ഉൽപന്നങ്ങൾ വിലക്കുറവിൽ ലഭ്യമാക്കിയിട്ടുണ്ട്. ഇത്രയധികം ബ്രിട്ടീഷ് ഉൽപന്നങ്ങൾ വിൽക്കപ്പെടുന്നതിൽ മന്ത്രി സംതൃപ്തി പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.