മെന്റലിസ്റ്റ് അനന്ദുവിന് സ്വീകരണം നൽകി
text_fieldsകുവൈത്ത് വിമാനത്താവളത്തിൽ മെന്റലിസ്റ്റ് അനന്ദുവിനെ മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റ് അംഗങ്ങൾ സ്വീകരിക്കുന്നു
കുവൈത്ത് സിറ്റി: ‘മെട്രോയ്ക്കൊപ്പം ഈദ് ഫെസ്റ്റിൽ’ പങ്കെടുക്കുന്നതിനായി മെന്റലിസ്റ്റ് അനന്ദു കുവൈത്തിലെത്തി. വിമാനത്താവളത്തിൽ അനന്ദുവിനെ മെട്രോ മെഡിക്കൽ ഗ്രൂപ് മാനേജ്മെന്റ് അംഗങ്ങൾ സ്വീകരിച്ചു. ഒന്നാം പെരുന്നാൾ ദിനത്തിൽ അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലാണ് മെട്രോയ്ക്കൊപ്പം ഈദ് മെഗാ ഫെസ്റ്റ്.
അനന്ദുവിന്റെ മാജിക്, മനഃശാസ്ത്രം എന്നിവ സമന്വയിപ്പിക്കുന്ന ആകർഷകമായ പ്രകടനം ഫെസ്റ്റിൽ ഒരുക്കിയിട്ടുണ്ട്. പങ്കെടുക്കുന്നവർക്ക് പ്രത്യേക കൂപ്പൺ െതരഞ്ഞെടുപ്പിലൂടെ ആകർഷകമായ സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
ഒന്നാം പെരുന്നാൾ ദിനത്തിൽ വൈകീട്ട് നാലിന് ആരംഭിക്കുന്ന മെഗാ ഷോക്ക് മൂന്നു മുതൽ നാലു വരെയാണ് പ്രവേശന സമയം. സൗജന്യ പാസുകളിലൂടെ ആയിരിക്കും പ്രവേശന അനുമതി. ഒപ്പന, ഗസൽ, മറ്റ് കലാപ്രകടനങ്ങൾ, ഭക്ഷണ സ്റ്റാളുകൾ എന്നിവ ആഘോഷവേളയിൽ ഒരുക്കിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.