പാറക്കടവ് ശംസുൽ ഉലമ ഇസ്ലാമിക് സെന്റർ ഭാരവാഹികൾക്ക് സ്വീകരണം
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിലെത്തിയ പാറക്കടവ് ശംസുൽ ഉലമ ഇസ് ലാമിക് സെന്റർ ഭാരവാഹികൾക്ക് കുവൈത്ത് കെ.എം.സി.സി നാദാപുരം മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. സെന്റർ ഭാരവാഹികളായ എം. ഉസ്മാൻ,പ്രൊഫസർ അബ്ദുൽ നാസർ,പി.കുഞ്ഞബ്ദുള്ള മാസ്റ്റർ എന്നിവരെ മണ്ഡലം കമ്മിറ്റിക്ക് വേണ്ടി കൊടക്കാട്ട് ഇബ്രാഹിം ഹാജി,സിറാജ് ചേനോളി,യാസർ തലായി എന്നിവർ സ്വീകരിച്ചു.മണ്ഡലം പ്രസിഡണ്ട് ഇ.കെ.റഫീഖ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല മാവിലായി യോഗം ഉദ്ഘാടനം ചെയ്തു.
മജീദ് മുറിച്ചാണ്ടി ഖിറാഅത്തു നടത്തി. യോഗത്തിൽ സ്റ്റേറ്റ് സെക്രട്ടറി ഗഫൂർ വയനാട്, മുഹമ്മദ് കള്ളാട്, ഇക്ബാൽ ചീരാങ്കണ്ടി എന്നിവർ സംസാരിച്ചു. യൂനുസ് കല്ലാച്ചി, മുഹമ്മദ് കൊടക്കാട്ട് , ഫൈസൽ, ഇസ്മായിൽ ചേലക്കാട്, തോടാൽ അഹമ്മദ്, റാഷിദ് വടക്കേക്കണ്ടി, റാഷിദ് ആലായി, ഷബീർ എടച്ചേരി, ഷഫീഖ് പറമ്പത്, ഹമീദ്, ആച്ചി അഷ്റഫ് എന്നിവർ സംബന്ധിച്ചു. സലിം ഹാജി പാലോത്തിൽ സ്വാഗതവും ഇ.വി. ഫായിസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.