റോഡിലെ അഭ്യാസപ്രകടനം: വാഹനങ്ങൾ പിടിച്ചെടുക്കും
text_fieldsകുവൈത്ത് സിറ്റി: അശ്രദ്ധമായ ഡ്രൈവിങ്, റോഡിലെ അഭ്യാസപ്രകടനം എന്നിവക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ആഭ്യന്തര മന്ത്രാലയം. ഇത്തരം പ്രവൃത്തികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും വാഹനങ്ങൾ പിടിച്ചെടുക്കുമെന്നും മന്ത്രാലയം താക്കീത് നൽകി. ജനറൽ ഡയറക്ടറേറ്റ് ഓഫ് ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈയുമായി സഹകരിച്ച് ഇത്തരം വാഹനങ്ങൾക്കെതിരെ നടപടികൾ തുടങ്ങിയതായി മന്ത്രാലയത്തിന്റെ സുരക്ഷ മാധ്യമ, പബ്ലിക് റിലേഷൻസ് വകുപ്പ് വ്യക്തമാക്കി. ട്രാഫിക് പരിശോധനയും വരും ദിവസങ്ങളിൽ ശക്തമാക്കും.
രാജ്യത്ത് വാഹനങ്ങൾ ഉപയോഗിച്ച് പൊതുയിടങ്ങളിൽ അഭ്യാസപ്രകടനം നടത്തുന്നവർ നിരവധിയാണ്. ഇവ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കാറുമുണ്ട്. മറ്റുള്ളവരുടെയും സ്വന്തം ജീവനും സ്വത്തിനും ഇത്തരം പ്രവൃത്തികൾ ഭീഷണിയാണ്. ഇവ ശ്രദ്ധയിൽപ്പെട്ടാൽ എമർജൻസി നമ്പറിൽ (112) ബന്ധപ്പെടാനോ ട്രാഫിക് ഡിപ്പാർട്ട്മെന്റിന്റെ വാട്ട്സ് ആപ് (99324092) നമ്പറിൽ സന്ദേശങ്ങൾ അയക്കാനോ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർഥിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.