വികസന പദ്ധതികൾക്ക് വേഗം വർധിപ്പിക്കാൻ നിർദേശം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന വികസന പദ്ധതികൾക്ക് വേഗം വർധിപ്പിക്കാനും നടപടി ക്രമങ്ങൾ സുതാര്യമാക്കാനും നിർദേശം നൽകി പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പാലിറ്റി മന്ത്രിയുമായ ഡോ.നൂറ അൽ മഷാൻ. 2024-2025 സാമ്പത്തിക വർഷത്തിൽ പൂർത്തിയാക്കേണ്ട പ്രധാന പദ്ധതികളും പ്രവർത്തനങ്ങളും മന്ത്രി വിലയിരുത്തി. മന്ത്രാലയത്തിലെ വിവിധ ഡിവിഷനുകളിലെ ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ 100 ദിവസത്തിനകം പൂർത്തിയാക്കേണ്ട പ്രധാന ജോലികൾ, ഓരോ മേഖലയുടെയും കർമ പദ്ധതികൾ എന്നിവയും അവലോകനം ചെയ്തു.
വിമാനത്താവളത്തിന്റെ ടെർമിനൽ-2 പൂർത്തീകരണം, സൗദി അറേബ്യയിലെ റിയാദുമായി റെയിൽവേ സംരംഭം, ഉമ്മുൽ ഹൈമാനിലെ ജലശുദ്ധീകരണ സംരംഭം, പ്രസവ ആശുപത്രി പദ്ധതി എന്നിവയുടെ പ്രവർത്തനങ്ങൾ യോഗം ചർച്ചചെയ്തു. പദ്ധതികളുടെ ജോലി ഉടൻ ആരംഭിക്കാനും വിവിധ ഡിവിഷനുകളുമായി ഏകോപിപ്പിക്കാനും മന്ത്രി നിർദേശം നൽകി. റോഡുകളുടെ നവീകരണം, പരിപാലനം എന്നിവയുടെ വേഗം വർധിപ്പിക്കാനും ഉണർത്തി. കൂടുതൽ സുതാര്യതക്കും സമഗ്രതക്കും മികച്ച സേവനങ്ങൾക്കും വേണ്ടി എല്ലാ നടപടിക്രമങ്ങളും ഡിജിറ്റൽ സംവിധാനങ്ങളിൽ അപ്ഡേറ്റ് ചെയ്യാനും ഡോ.നൂറ അൽ മഷാൻ നിർദേശിച്ചു. കരാറുകളുടെ നിബന്ധനകൾ, സമയക്രമങ്ങൾ എന്നിവ പാലിക്കാനും ഉണർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.