ജല-വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ് വര്‍ധന
text_fieldsകുവൈത്ത് സിറ്റി: വേനൽചൂട് കൂടിയതോടെ രാജ്യത്ത് ജല-വൈദ്യുതി ഉപയോഗത്തിൽ റെക്കോഡ് വര്‍ധന. ഉയർന്ന ആവശ്യകത കണക്കിലെടുത്ത് വെള്ളം, വൈദ്യുതി എന്നിവയുടെ ഉപയോഗത്തിൽ മിതത്വം പാലിക്കണമെന്ന് ജലം, വൈദ്യുതി മന്ത്രാലയം അഭ്യർഥിച്ചു.
ശരാശരി ജല ഉപഭോഗം അര ബില്യൺ ഗാലൻ കവിഞ്ഞതായി വൈദ്യുതി, ജല മന്ത്രാലയം അറിയിച്ചു. പ്രതിദിന ഉൽപാദനശേഷി വര്‍ധിച്ചതിനാലും ആവശ്യമായ കരുതൽ ശേഖരമുള്ളതിനാലും നിലവില്‍ പ്രതിസന്ധിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. താപനില 50 ഡിഗ്രിയോടടുത്തതോടെ വൈദ്യുതി ഉപയോഗവും കുതിച്ചുയരുകയാണ്. കഴിഞ്ഞ ദിവസം വൈദ്യുതി ഉപയോഗം 15,800 മെഗാവാട്ട് എത്തി. വേനൽ കടുത്തതുമൂലം ആളുകൾ എയർ കണ്ടീഷണറുകൾ ധാരാളമായി പ്രവർത്തിപ്പിക്കുന്നതാണ് വൈദ്യുതി ചെലവ് കൂടാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വൈദ്യുതി ഉപഭോഗത്തിൽ മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് വന്‍ വർധനയാണ് പ്രകടമായത്. 18,000 കിലോവാട്ട് വൈദ്യുതിയാണ് നിലവിൽ രാജ്യത്തിന്റെ ശരാശരി പ്രതിദിന ഉൽപാദനം. ഉപയോഗത്തിൽ നിയന്ത്രണം പാലിക്കാൻ ശ്രദ്ധിക്കണമെന്നും ജലം, വൈദ്യുതി എന്നിവയുടെ ഉപഭോഗത്തിൽ മിതത്വം പാലിക്കുകയാണ് പരിഹാരമെന്നും അധികൃതര്‍ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.