രേഖകൾ പുതുക്കിയില്ല; 361 പേരുടെ വിലാസംകൂടി റദ്ദാക്കി
text_fieldsകുവൈത്ത് സിറ്റി: താമസരേഖകൾ പുതുക്കാത്ത 361 പേരുടെ അഡ്രസുകള്കൂടി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ (പാസി) റദ്ദാക്കി. ഇവർ നേരത്തേ താമസിച്ചിരുന്ന കെട്ടിടങ്ങൾ പൊളിച്ചതിനെത്തുടര്ന്നും ഉടമകൾ നൽകിയ വിവരങ്ങൾ അനുസരിച്ചുമാണ് നടപടിയെന്ന് പാസി അറിയിച്ചു.
താമസ വിലാസം റദ്ദാക്കിയവര്‍ 30 ദിവസത്തിനകം പാസി ഓഫിസ് സന്ദർശിച്ച് പുതിയ താമസ വിലാസങ്ങൾ രജിസ്റ്റർ ചെയ്യണം. നിശ്ചിത സമയപരിധിക്കുള്ളിൽ അഡ്രസുകള്‍ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ 100 കുവൈത്ത് ദീനാർ പിഴ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. താമസ കേന്ദ്രങ്ങള്‍ മാറിയിട്ടും വിലാസം പുതുക്കാത്ത നിരവധി പേർക്കെതിരെ നേരത്തേയും നടപടി സ്വീകരിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.