Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകൂ​ടു​ത​ൽ ഗാ​ർ​ഹി​ക...

കൂ​ടു​ത​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യും

text_fields
bookmark_border
കൂ​ടു​ത​ൽ ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യും
cancel

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലേ​ക്ക് 15 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ന്നു. കൂ​ടു​ത​ൽ വീ​ട്ടു​ജോ​ലി​ക്കാ​രെ ക​ണ്ടെ​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. അ​ൽ ദു​റ ക​മ്പ​നി​യാ​ണ് ഈ ​രാ​ജ്യ​ങ്ങ​ളു​മാ​യി ക​രാ​റി​ൽ ഏ​ര്‍പ്പെ​ട്ട​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​മാ​യ അ​ൽ ഖ​ബാ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തു. ബം​ഗ്ലാ​ദേ​ശ്, നേ​പ്പാ​ൾ, ഘാ​ന, വി​യ​റ്റ്നാം, യു​ഗാ​ണ്ട, സി​യ​റ ലി​യോ​ൺ, താ​ൻ​സ​നി​യ, കാ​മ​റൂ​ൺ, മ​ഡ​ഗാ​സ്ക​ർ, ഐ​വ​റി കോ​സ്റ്റ്, ബു​റു​ണ്ടി, സിം​ബാ​ബ്‌​വെ, ഗി​നി, മാ​ലി, റു​വാ​ണ്ട, കോം​ഗോ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നാ​ണ് തൊ​ഴി​ലാ​ളി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യു​ക.

നേ​ര​ത്തേ ഫി​ലി​പ്പീ​ൻ​സി​ൽ​നി​ന്നു​ള്ള​വ​ർ​ക്ക് റി​ക്രൂ​ട്ടി​ങ് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യ​തും ചി​ല രാ​ജ്യ​ങ്ങ​ളി​ല്‍നി​ന്നു​ള്ള വി​സ ന​ട​പ​ടി​ക​ള്‍ നി​ര്‍ത്ത​ലാ​ക്കി​യ​തും ഗാ​ര്‍ഹി​ക തൊ​ഴി​ലാ​ളി മേ​ഖ​ല​യി​ലെ പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​ക്കി​യി​ട്ടു​ണ്ട്. നി​ല​വി​ല്‍ രാ​ജ്യ​ത്ത് ഗാ​ർ​ഹി​ക തൊ​ഴി​ലാ​ളി​ക​ളു​ടെ വ​ന്‍ കു​റ​വാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwaitcity
News Summary - Recruit more domestic workers
Next Story