റിക്രൂട്ട്മെൻറ് തട്ടിപ്പ്: 10 മംഗളൂരു സ്വദേശികൾ നാടണഞ്ഞു
text_fieldsകുവൈത്ത് സിറ്റി: റിക്രൂട്ട്മെൻറ് തട്ടിപ്പിനിരയായി കുവൈത്തിലെത്തിയ മംഗളൂരു സ്വദ േശികൾ ഏഴുമാസത്തെ ദുരിതജീവിതത്തിനു ശേഷം നാട്ടിലേക്ക് മടങ്ങി. തട്ടിപ്പിനിരയായ 110 ഒാളം ഇന്ത്യക്കാരിൽ അവശേഷിക്കുന്ന 12 പേരിലെ 10 പേരാണ് ഞായറാഴ്ച രാത്രി നാട്ടിലേക്ക് വിമാനം കയറിയത്. മംഗളൂരുവിലെ ഏജൻസി വഴിയാണ് ഇവർ കുവൈത്തിലെത്തിയത്. ആളൊന്നിന് 70,000 രൂപ ഈടാക്കിയായിരുന്നു റിക്രൂട്ട്മെൻറ്. ഭക്ഷ്യ ഡെലിവറി മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ ഡെലിവറി ജോലി എന്നായിരുന്നു ഓഫർ. ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ അനാസ്കോ എന്ന കമ്പനിയിലേക്കാണ് തങ്ങളെ റിക്രൂട്ട് ചെയ്തത് എന്നത് കുവൈത്തിലെത്തിയപ്പോഴാണ് അറിഞ്ഞതെന്ന് തൊഴിലാളികൾ പറഞ്ഞു. തമിഴ്നാട്, കർണാടക, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ള 110 ഇന്ത്യക്കാരും അത്രതന്നെ നേപ്പാൾ പൗരന്മാരുമാണ് തട്ടിപ്പിനിരയായത്.
ഫയൽ മരവിപ്പിച്ചതിനാൽ ഇഖാമ അടിച്ചു നൽകുന്നതിലും കമ്പനി പരാജയപ്പെട്ടു. ശമ്പളം ചോദിച്ചതിന് കമ്പനി ഉടമ പൊലീസിൽ വ്യാജപരാതി നൽകി അറസ്റ്റ് ചെയ്യിക്കാനും ശ്രമം നടത്തി. ശമ്പളമോ ഭക്ഷണമോ ഇല്ലാത്ത ദുരിതത്തിലായ തൊഴിലാളികൾ താമസിക്കുന്ന ഫ്ലാറ്റിന് വാടക നൽകാത്തതിനാൽ ഇറക്കിവിടുന്ന അവസ്ഥയിലെത്തി. ഫ്ലാറ്റ് വൃത്തിയാക്കി നൽകിയും മറ്റും ആണ് താമസം തുടർന്നത്. സഹികെട്ടപ്പോൾ ഫേസ്ബുക്ക് വഴി ലൈവ് ഇട്ടു. അത് വൈറലായി കർണാടകയിലെ രാഷ്ട്രീയക്കാർ ഇടപെട്ടു. എംബസി ഉണർന്നു പ്രവർത്തിച്ചു. അങ്ങനെ പല തവണയായി നൂറോളം പേർ തിരിച്ചുപോയി. വിവിധ സംഘടനകളാണ് ടിക്കറ്റ് നൽകിയത്. ഇവർക്ക് കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ കർണാടക ഘടകം മുൻകൈയെടുത്താണ് വിമാനടിക്കറ്റ് ഉൾപ്പെടെ ലഭ്യമാക്കിയത്. രണ്ട് തമിഴ്നാട് സ്വദേശികൾ കൂടി പോകാനുണ്ട്. ഇവരുടെ പാസ്പോർട്ട് കമ്പനി പിടിച്ചുവെച്ചിരിക്കുകയാണ്. ബൈക്ക് കേടുവരുത്തിയതിന് നഷ്ട പരിഹാരം നൽകിയാലേ പാസ്പോർട്ട് നൽകൂ എന്നാണു കമ്പനി നിലപാട്. കമ്പനിയിൽനിന്ന് പാസ്പോർട്ട് തിരിച്ചുപിടിക്കാൻ എംബസി ശ്രമിച്ചുവരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.