ഇന്ത്യയിൽനിന്നുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ചെലവ് കുറക്കും –അംബാസഡർ
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയിൽനിന്ന് കുവൈത്തിലേക്കുള്ള ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെൻറ് ചെലവ് കുറക്കാൻ നടപടി സ്വീകരിക്കുമെന്ന് ഇന്ത്യൻ അംബാസഡർ സിബി ജോർജ് പറഞ്ഞു. ഇന്ത്യയിൽ റിക്രൂട്ടിങ് ഫീസ് 120 ദിനാർ മാത്രമാണെന്നും പരമാവധി 300 ദിനാർ നിരക്കിൽ ഗാർഹികത്തൊഴിലാളികളെ കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആയിരത്തിലേറെ ദിനാർ ചെലവ് വരുന്നുണ്ടെങ്കിൽ അത് അധികനിരക്കാണ്.
ചൂഷണം നടത്തുന്ന ഏജൻസികൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യൻ ഗാർഹികത്തൊഴിലാളികൾക്ക് കുവൈത്തിൽ ഡിമാൻഡുണ്ട്.
വിവിധ രാജ്യങ്ങളിൽനിന്ന് റിക്രൂട്ട്മെൻറ് ചെലവ് 1000 ദിനാറിന് മുകളിലാണ്. ഇതിെൻറ മൂന്നിലൊന്ന് ചെലവിൽ ഇന്ത്യയിൽനിന്ന് കൊണ്ടുവരാൻ കഴിയുമെങ്കിൽ നിരവധി ഇന്ത്യക്കാർക്ക് കുവൈത്തിൽ തൊഴിലവസരം ലഭിക്കാനും ഇതു വഴിയൊരുക്കും.
കുവൈത്തിൽ ഗാർഹികത്തൊഴിലാളി ക്ഷാമം രൂക്ഷമാണ്. ഇന്ത്യയും കുവൈത്തും അടുത്തിടെ ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ ഒപ്പിട്ടിരുന്നു.
ഏതാനും സാേങ്കതിക നടപടിക്രമങ്ങൾ കൂടി കഴിഞ്ഞാൽ വൈകാതെ ഇത് പ്രാബല്യത്തിലാകും. സേവന വേതന വ്യവസ്ഥകൾ സംബന്ധിച്ചും തൊഴിലാളികളുടെ അവകാശങ്ങൾ സംബന്ധിച്ചും വ്യക്തമായ വ്യവസ്ഥകൾ ഉൾക്കൊള്ളുന്നതാണ് ധാരണ പത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.