ഗാർഹിക തൊഴിലാളി റിക്രൂട്ട്‌മെന്റ്: പരിശോധന ശക്തമാക്കി
text_fieldsകുവൈത്ത് സിറ്റി: ഗാർഹിക തൊഴിലാളികളുടെ റിക്രൂട്ട്‌മെന്റ് ഫീസുമായി ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി വാണിജ്യ-വ്യവസായ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ നേതൃത്വത്തില്‍ പരിശോധന ശക്തമാക്കി. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന പരിശോധനയിൽ നിരവധി റിക്രൂട്ട്മെന്റ് ഓഫിസുകൾക്കെതിരെ നടപടി സ്വീകരിച്ചിരുന്നു.
രാജ്യത്തെ എല്ലാ ഗാർഹിക തൊഴിൽ റിക്രൂട്ട്‌മെന്റ് ഒാഫിസുകളിലും കെ-നെറ്റ് ഉപകരണങ്ങൾ ഉണ്ടായിരിക്കണമെന്ന് വാണിജ്യ,വ്യവസായ മന്ത്രാലയം ഔദ്യോഗിക വക്താവ് അബ്ദുല്ല അൽ ഹറാസ് ആവർത്തിച്ചു. കെ നെറ്റ് ഇല്ലാത്ത ഒാഫിസുകൾക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. റഗുലേറ്ററി തീരുമാനങ്ങൾക്കനുസൃതമായി നിർദ്ദിഷ്ട ഫീസ് മാത്രം ഈടാക്കി ഈ ഒാഫിസുകൾ ഫീസ് വർധിപ്പിക്കുന്നത് തടയുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ, രാജ്യത്ത് ഗാർഹിക തൊഴിലാളികളുടെ ക്ഷാമം രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. നിരവധി ഗാർഹിക തൊഴിലാളികൾ ജോലി വിട്ടതും ചില രാജ്യങ്ങളിലെ റിക്രൂട്ട്മെന്‍റ് നിര്‍ത്തിവെച്ചതുമാണ് പ്രതിസന്ധിക്ക് വർധിപ്പിച്ചത്. കുറഞ്ഞ വേതനവും ആകർഷകമായ ശമ്പളം മറ്റ് രാജ്യങ്ങളില്‍ ലഭിക്കുന്നതുമാണ് തൊഴിലാളികളുടെ കൊഴിഞ്ഞുപോക്കിന് കാരണം. റിക്രൂട്ട്മെന്റ് വേഗത്തിലാക്കുന്നതിന്റെ ഭാഗമായി ആഭ്യന്തരമന്ത്രാലയം നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.