നേപ്പാളിൽ ശസ്ത്രക്രിയ ക്യാമ്പുമായി കുവൈത്ത് റെഡ് ക്രെസൻറ്
text_fieldsകുവൈത്ത് സിറ്റി: നേപ്പാളിൽ ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ച് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി. കുവൈത്തി മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ 35 ശസ്ത്രക്രിയകളാണ് നടത്തിയത്.
നേപ്പാളിലെ ഡോക്ടർമാരും നഴ്സുമാരും ടെക്നിക്കൽ ജീവനക്കാരും ആശുപത്രി അധികൃതരും പിന്തുണ നൽകി. നേപ്പാളിൽ ഇത് രണ്ടാം തവണയാണ് കുവൈത്ത് റെഡ് ക്രെസൻറ് ശസ്ത്രക്രിയ ക്യാമ്പ് നടത്തുന്നത്. യമൻ, സിറിയ, ജോർഡൻ, ലബനാൻ എന്നിവിടങ്ങളിൽ ഇടക്കിടെ നടത്താറുണ്ട്.
നിർധന രോഗികൾക്ക് ആശ്വാസമേകുകയാണ് ലക്ഷ്യമെന്ന് കുവൈത്ത് റെഡ് ക്രെസൻറ് സൊസൈറ്റി മെഡിക്കൽ സർവിസ് മേധാവി മൻഹൽ അൽ ഇനീസി പറഞ്ഞു. അമീരി ആശുപത്രിയിലെ ഡോ. അബ്ദുല്ലത്തീഫ് അൽ തുർക്കി നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.