അവശ്യവസ്തുക്കളുമായി മൂന്നാമത്തെ കുവൈത്ത് വിമാനം സുഡാനിലെത്തി
text_fieldsകുവൈത്ത് സിറ്റി: സുഡാനിലുണ്ടായ വെള്ളപ്പൊക്കത്തിലും മഴയിലും ദുരിതമനുഭവിക്കുന്നവ ര്‍ക്കു സഹായഹസ്തവുമായി കുവൈത്തിെൻറ മൂന്നാമത്തെ വിമാനം ഖര്‍ത്തൂമിലെത്തി. 30 ടണ്‍ ആവശ ്യവസ്തുക്കളാണ് കുവൈത്ത് ഖർത്തൂമിലെത്തിച്ചത്. മാനുഷികമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന പ്രവര്‍ത്തനങ്ങളാണ് അമീര്‍ സബാഹ് അല്‍ അഹ്മദ് അല്‍ ജാബിര്‍ അസ്സബാഹിനു കീഴില്‍ കുവൈത്ത് നടത്തികൊണ്ടിരിക്കുന്നതെന്നു സുഡാനിലെ കുവൈത്ത് അംബാസഡര്‍ അബ്ദുല്‍ അല്‍ മജീം വ്യക്തമാക്കി.
കുവൈത്തിലെ ചാരിറ്റി സംഘടനയായ കുവൈത്ത് റെഡ് ക്രസൻറിെൻറ നേതൃത്വത്തിലാണ് 30 ടണ്‍ വസ്തുക്കള്‍ സംഘടിപ്പിച്ചത്. ഭക്ഷ്യപദാർഥങ്ങള്‍, മരുന്നുകള്‍, മറ്റു ആവശ്യവസ്തുക്കളാണ് സംഘം ഖര്ത്തൂമിലെത്തിച്ചത്. വെള്ളപ്പൊക്കം മൂലം കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ നീല്‍ അബ്യള്, സിനാര്‍, ജസീറ തുടങ്ങിയ സ്ഥലങ്ങളിലേക്കു 270 ടണ്‍ ആവശ്യവസ്തുക്കള്‍ എത്തിക്കാന്‍ സംഘടന പദ്ധതി തയാറാക്കിയിട്ടുണ്ടെന്നു ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്ന ഫഹദ് അബ്ദുല്‍ അസീസ് വ്യക്തമാക്കി.
കഴിഞ്ഞദിവസം കുവൈത്ത് രണ്ടു വിമാനങ്ങളിലായി 80 ടണ്‍ ആവശ്യവസ്തുക്കള്‍ സുഡാനിലെത്തിച്ചിരുന്നു. സുഡാനിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 78 പേര് മരിക്കുകയും 98 പേര്‍ക്കു ഗുരുതര അപകടങ്ങളുണ്ടായിരുന്നെന്നും 64,000 പേരുടെ വീടുകള്‍ തകര്‍ന്നതായും സുഡാന് വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.