കുൈവത്തിൽ 15 ഇന്ത്യക്കാരുെട വധശിക്ഷ ജീവപര്യന്തമാക്കി
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ 15 ഇന്ത്യക്കാരുടെ വധശിക്ഷ ജീവപര്യന്തമായി ഇളവുചെയ്തു. 119 ഇന്ത്യൻ തടവുകാരുടെ ശിക്ഷകാലാവധി കുറക്കുകയും ചെയ്തു. കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹാണ് തീരുമാനമെടുത്തത്. വിദേശകാര്യ സഹമന്ത്രി സുഷമ സ്വരാജ് ട്വീറ്റിലൂടെയാണ് വിവരമറിയിച്ചത്. 509 ഇന്ത്യക്കാരാണ് കുവൈത്തിലെ ജയിലുകളിലുള്ളത്. ഇവരിൽ വധശിക്ഷ കാത്തുകഴിഞ്ഞ 25 പേരിൽ 15 പേരുടെ ശിക്ഷയാണ് ജീവപര്യന്തമാക്കി കുറച്ചത്.
തടവുകാലാവധി കുറച്ച 119 പേരിൽ 20ഒാളം പേർക്കു മാത്രമേ പുറത്തിറങ്ങാൻ കഴിയൂ. ബാക്കിയുള്ളവർക്ക് ഇളവ് കഴിച്ചുള്ള ശിക്ഷകാലയളവുകൂടി ജയിലിൽ കഴിയേണ്ടിവരും. കുവൈത്ത് അമീറിെൻറ കാരുണ്യത്തിന് സുഷമ സ്വരാജ് നന്ദി അറിയിച്ചു. വിട്ടയക്കുന്നവർക്കുള്ള സഹായം കുവൈത്തിലെ ഇന്ത്യൻ എംബസി ചെയ്യുമെന്ന് സുഷമ വ്യക്തമാക്കി. നടപടി സ്വീകരിക്കുമെന്ന് കുവൈത്തിലെ ഇന്ത്യൻ എംബസി അധികൃതരും പറഞ്ഞു.
വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ സെപ്റ്റംബർ 19, 20 തീയതികളിൽ കുവൈത്ത് സന്ദർശിക്കുകയും മന്ത്രിമാർ ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. അതേസമയം, ഇന്ത്യക്കാരുടെ ശിക്ഷ ഇളവ് നടപടി രണ്ടു മാസമായി നടന്നുവരുകയായിരുന്നുവെന്ന് എംബസി വൃത്തങ്ങൾ വ്യക്തമാക്കി. ഷാർജ ഭരണാധികാരി ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് ആൽ ഖാസിമിയുടെ ഉത്തരവനുസരിച്ച് 149 ഇന്ത്യൻ തടവുകാരെ മോചിപ്പിക്കാൻ തീരുമാനിക്കുകയും കഴിഞ്ഞ ദിവസം പലരെയും വിട്ടയക്കുകയും ചെയ്തിരുന്നു.
HH the Emir of Kuwait has been pleased to commute the sentence of 15 Indian nationals from death to life imprisonment. /1
— Sushma Swaraj (@SushmaSwaraj) September 30, 2017
HH the Emir has further directed the reduction in sentence of 119 Indian nationals. /2
— Sushma Swaraj (@SushmaSwaraj) September 30, 2017
We are grateful to the Emir of Kuwait for this kind gesture./3
— Sushma Swaraj (@SushmaSwaraj) September 30, 2017
Indian mission in Kuwait will provide all possible assistance to the Indian nationals being released from the prison. /4
— Sushma Swaraj (@SushmaSwaraj) September 30, 2017
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.