രജിസ്ട്രേഷൻ ആരംഭിച്ചു: ഗംഭീര അനുഭവമാകാൻ ഗൾഫ് മാധ്യമം, ബദർ അൽ സമ ഫ്രീഡം ക്വിസ്
text_fieldsകുവൈത്ത് സിറ്റി: ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യ വാർഷികം, ഇന്ത്യ - കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷം എന്നിവയോടനുബന്ധിച്ച് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ് മാധ്യമം കുവൈത്ത്, ബദർ അൽ സമ മെഡിക്കൽ സെൻററുമായി സഹകരിച്ച് വിദ്യാർഥികൾക്കായി മെഗാ വെർച്വൽ ക്വിസ് മത്സരം സംഘടിപ്പിക്കുന്നു. അശ്വമേധം എന്ന ടെലിവിഷൻ ഷോയിലൂടെ പ്രശസ്തനായ ജി.എസ്. പ്രദീപ് ഗ്രാൻഡ് ഫിനാലെയിൽ ക്വിസ് മാസ്റ്ററാകും.
ലിംക ബുക്ക് ഒാഫ് റെക്കോഡ്സിൽ ഇടം നേടിയ ജി.എസ്. പ്രദീപിെൻറ അറിവും അവതരണ മികവും പരിപാടിക്ക് മിഴിവേകും. ആധുനിക സാേങ്കതിക വിദ്യയുടെ സഹായത്തോടെ നടത്തുന്ന ഇൗ മെഗാ സെമി വെർച്വൽ ഇവൻറ് വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപർക്കും പൊതു സമൂഹത്തിനും പുത്തൻ അനുഭവമായിരിക്കും.
കേവല ക്വിസ് മത്സരം എന്നതിലുപരി ഗംഭീര എജുടെയിൻമെൻറ് ഷോ തന്നെയായിരിക്കും ഗൾഫ് മാധ്യമം, ബദർ അൽ സമ 'ഇന്ത്യ@75 ഫ്രീഡം ക്വിസ്'. ഏഴുമുതൽ ഒമ്പത് വരെ ക്ലാസിലെ വിദ്യാർഥികൾ സ്ട്രീം ഒന്നിലും പത്തുമുതൽ 12 വരെ ക്ലാസിലെ വിദ്യാർഥികൾ സ്ട്രീം രണ്ടിലും മത്സരിക്കും.
പ്രാഥമിക റൗണ്ട് ആഗസ്റ്റ് 20നും സെമിഫൈനൽ ആഗസ്റ്റ് 27നും നടക്കും. സെപ്റ്റംബർ മൂന്നിനാണ് ഗ്രാൻഡ് ഫിനാലെ. വിജയികളെ കാത്തിരിക്കുന്നത് ആകർഷകമായ സമ്മാനങ്ങളാണ്.
ഗ്രാൻഡ് ഫിനാലെയിൽ ഒാരോ 15 മിനിറ്റിലും പ്രത്യേക ചോദ്യത്തിലൂടെ പൊതുജനങ്ങൾക്ക് സമ്മാനത്തിന് അവസരമുണ്ട്. http://www.madhyamam.com/kuwaitquiz എന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യാം.കൂടുതൽ വിവരങ്ങൾക്ക് 65912616, 97957790 എന്നീ നമ്പറുകളിലും kwtquiz@gmail.com എന്ന മെയിലിലും ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.