െഎവ കുവൈത്ത് വനിതസംഗമം
text_fieldsകുവൈത്ത് സിറ്റി: മനുഷ്യസമൂഹങ്ങളിൽ നിലനിന്നിരുന്ന ആണധികാര സാമൂഹിക വ്യവസ്ഥയെ തുല്യനീതി സങ്കൽപത്തിലേക്കു മാറ്റിപ്പണിഞ്ഞത് ഇസ്ലാം ലോകത്തിന് നൽകിയ മഹത്തായ സംഭാവനയാണെന്ന് ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം പ്രസിഡൻറ് സി.വി. ജമീല പറഞ്ഞു.
ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) കുവൈത്ത് 'സ്ത്രീ ഇസ്ലാമിൽ' എന്ന തലക്കെട്ടിൽ സംഘടിപ്പിച്ച വനിതസംഗമത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അവർ.
സ്ത്രീയെന്നാൽ ശരീരം മാത്രമാണ് എന്നു കരുതിയിരുന്ന അവസ്ഥയിൽ അവൾ ആത്മാവുള്ളവളും പുരുഷനെപ്പോലെ വളരാനും വികസിക്കാനും സാമൂഹിക പരിവർത്തനത്തിന് തേൻറതായ പങ്കു വഹിക്കാൻ കഴിവുള്ളവളാണെന്നും പ്രായോഗികമായി തെളിയിച്ചുകൊടുക്കുകയാണ് പ്രവാചകൻ മുഹമ്മദ് ചെയ്തത്.
പ്രവാചകെൻറ ശിക്ഷണം ലഭിച്ച സ്ത്രീകളിൽ വൈജ്ഞാനിക, സാമ്പത്തിക, സാമൂഹിക രംഗങ്ങളിൽ തിളങ്ങിനിന്ന വ്യക്തിത്വങ്ങൾ ഉണ്ടായിരുന്നു. ഇന്ന് ഇസ്ലാം സ്ത്രീക്ക് സ്വാതന്ത്ര്യം നൽകുന്നില്ലെന്ന് പറഞ്ഞ് ഉറഞ്ഞുതുള്ളുന്നവർ സ്ത്രീകളെ വെറും ഉപകരണമായി മാത്രമാണ് കണ്ടിരുന്നത് എന്നതിന് നിലനിൽക്കുന്ന സമൂഹം സാക്ഷിയാണ്.
പ്രവാചകൻ കാണിച്ചുതന്ന പരിഷ്കരണ പ്രക്രിയയിലൂടെ മാത്രമേ സമൂഹത്തിൽ സ്ത്രീയും പുരുഷനും പാരസ്പര്യത്തോടെ ജീവിക്കുന്ന സാമൂഹിക വ്യവസ്ഥ ഉണ്ടാക്കിയെടുക്കാൻ കഴിയുകയുള്ളൂ എന്നും അവർ കൂട്ടിച്ചേർത്തു.
കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി ഉദ്ഘാടനം ചെയ്തു. ഐവ വൈസ് പ്രസിഡൻറ് മെഹബൂബ അനീസ് പ്രഭാഷണം നടത്തി. സൂം പ്ലാറ്റ്ഫോമിൽ നടന്ന പരിപാടിയിൽ ഐവ പ്രസിഡൻറ് നബീല നൗഷാദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ആശ ദൗലത് സ്വാഗതവും സെക്രട്ടറി നജ്മ ഷെരീഫ് നന്ദിയും പറഞ്ഞു. ഹനീന ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.