ടെലികോം മേഖലയില്‍ ചട്ടങ്ങൾ കര്‍ശനമാക്കി
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് ടെലികോം മേഖലയില്‍ ചട്ടങ്ങൾ കര്‍ശനമാക്കുന്നു. നിലവിലെ ടെലികമ്യൂണിക്കേഷൻ ചട്ടത്തില്‍ 39 ബിസ് അധിക ആർട്ടിക്കിൾ ഉൾപ്പെടുത്തിയതായി കമ്മിറ്റി മേധാവി മുഹമ്മദ് അൽ മുതൈരി അറിയിച്ചു.
മൊബൈൽ ടവറുകൾ സ്ഥാപിക്കുന്നതിനും പരിപാലിക്കുന്നതിനുമാണ് പുതിയ നിർദേശങ്ങള്‍ നടപ്പിലാക്കുന്നത്. ടവറുകള്‍ സ്ഥാപിക്കുമ്പോള്‍ 300 ചതുരശ്ര മീറ്ററിൽ കൂടരുത്. പാർപ്പിട കെട്ടിടങ്ങൾ, സ്കൂളുകൾ, കിന്റർഗാർട്ടനുകൾ തുടങ്ങിയ കെട്ടിടങ്ങളില്‍നിന്നും ചുരുങ്ങിയത് 20 മീറ്റർ അകലം പാലിച്ചില്ലെങ്കില്‍ പിഴ അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ടവറുകള്‍ ഉള്ള സൈറ്റുകളില്‍ പരസ്യമോ പ്രമോഷണൽ ബോർഡുകളോ സ്ഥാപിച്ചാല്‍ 3000 മുതൽ 5000 ദീനാർ വരെ പിഴയും ടെലി കമ്യൂണിക്കേഷൻ സ്റ്റേഷനുകളുടെയും ടവറുകളുടെയും സ്ഥലം വേലികെട്ടിയാൽ 4000 മുതൽ 5000 ദീനാർവരെ പിഴയും ഈടാക്കും.
ടവറുകള്‍ സ്ഥാപിച്ച ഇടങ്ങളില്‍ അനധികൃത നിർമാണങ്ങള്‍ നടത്തിയാലും ആവശ്യമായ അകലം പാലിച്ചില്ലെങ്കിലും നടപടികള്‍ സ്വീകരിക്കുമെന്നും ലംഘനങ്ങളുടെ തോത് അനുസരിച്ച് പിഴ വർധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.