സമത്വ ബോധം പ്രസരിപ്പിക്കുന്ന ദർശനങ്ങൾക്ക് പ്രസക്തിയേറി –ശൈഖ് മുഹമ്മദ് കാരകുന്ന്
text_fieldsകുവൈത്ത് സിറ്റി: വിവേചനങ്ങളും അസമത്വവും നിലനിൽക്കുന്ന ലോകത്ത് സമത്വ ബോധം പ്രസരിപ്പിക്കുന്ന ദർശനങ്ങൾക്ക് പ്രസക്തിയേറെയാണെന്ന് പ്രമുഖ പണ്ഡിതനും എഴുത്തുകാരനും ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന സെക്രട്ടറിയുമായ ശൈഖ് മുഹമ്മദ് കാരകുന്ന്. കേരള ഇസ്‌ലാമിക് ഗ്രൂപ് കേന്ദ്ര കമ്മിറ്റി 'ദൈവമൊന്ന് മാനവനൊന്ന്' തലക്കെട്ടിൽ സംഘടിപ്പിക്കുന്ന മാനവ മൈത്രി കാമ്പയിൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിറത്തിെൻറയും ജാതിയുടെയും പേരിൽ ലോകത്തുടനീളം അനീതികളും അക്രമങ്ങളും നടക്കുന്ന സാഹചര്യത്തിൽ മനുഷ്യരെല്ലാം സമന്മാരാണെന്ന സന്ദേശം വിളംബരം ചെയ്യുന്ന വിവേചനങ്ങളില്ലാത്ത ആശയങ്ങളാണ് വളർത്തിയെടുക്കേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മനുഷ്യൻ ദൈവത്തെ ഉൾക്കൊണ്ട് ലോകത്തോടും സമൂഹത്തോടും ഇടപഴകാൻ തയാറാകണമെന്ന് മുഖ്യ പ്രഭാഷണം നടത്തിയ ടി.പി. മുഹമ്മദ് ഷമീം പറഞ്ഞു. ഏകനായ ദൈവത്തിെൻറ സൃഷ്‌ടികൾ തുല്യരായി പരിഗണിക്കപ്പെടണമെന്നാണ് പ്രവാചക അധ്യാപനങ്ങളുടെ അടിസ്ഥാനം. മാനവ ലോകം മുഴുവൻ മാതാവും പിതാവും ഒന്നിക്കുന്ന കുടുംബമാണ്. വേദ പാഠങ്ങൾ മുന്നോട്ടുവെക്കുന്ന ആശയം മനുഷ്യെൻറ ഏകതയാണ്. വിശുദ്ധ ഖുർആൻ അടിവരയിടുന്ന ആശയവും അതാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യനെ നന്നാക്കാനും ഒന്നാക്കാനും പണിയെടുക്കുന്ന പ്രസ്ഥാനമാണ് കെ.ഐ.ജിയെന്നും അതിനാണ് 'ദൈവമൊന്ന് മാനവനൊന്ന്' കാമ്പയിൻ സംഘടിപ്പിക്കുന്നതെന്നും കെ.െഎ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി പറഞ്ഞു.
ഒന്നിക്കരുതെന്നും അടുക്കരുതെന്നും ആഗ്രഹിക്കുന്നവർക്ക് മുന്നിൽ െഎക്യ മുദ്രാവാക്യം ഉയർത്തുന്നത് കാലം ആവശ്യപ്പെടുന്ന സാമൂഹിക ദൗത്യമാണെന്ന് അദ്ദേഹം പറഞ്ഞു.മനുഷ്യരാശിയുടെ എക്കാലത്തെയും സാംസ്‌കാരികമായ അന്വേഷണങ്ങളുടെ കാതൽ മനുഷ്യെൻറ ഏകത്വത്തെക്കുറിച്ചുള്ളതായിരുന്നുവെന്ന് ആലങ്കോട് ലീലാ കൃഷ്‌ണൻ പറഞ്ഞു. മനുഷ്യെൻറ ഏകത്വം ദൈവത്തിെൻറ ഏകത്വവുമായി ബന്ധപ്പെട്ടതാണ്. ദൈവിക ദർശനങ്ങൾ മുഴുവനും പറയുന്നത് ദൈവത്തിെൻറയും മനുഷ്യെൻറയും ഏകതയെക്കുറിച്ചും ധാർമിക നൈതിക മൂല്യങ്ങളെക്കുറിച്ചുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കാമ്പയിൽ ഒരുമാസം നീളും. ഏരിയ, യൂനിറ്റ് തലങ്ങളിൽ വിവിധ പ്രചാരണ പരിപാടികൾ കാമ്പയിൻ കാലത്ത് നടക്കും. കെ.ഐ.ജി ഫേസ് ബുക്ക് പേജിൽ സംഘടിപ്പിച്ച ഉദ്ഘാടന സമ്മേളനത്തിൽ കെ.ഐ.ജി പ്രസിഡൻറ് ഫൈസൽ മഞ്ചേരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സക്കീർ ഹുസൈൻ തുവ്വൂർ സമാപന പ്രസംഗം നടത്തി. ജനറൽ സെക്രട്ടറി പി.ടി. ഷാഫി സ്വാഗതം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.