സിയറ ലിയോണിൽനിന്ന് തൊഴിലാളി റിക്രൂട്ട്മെൻറിന് നീക്കം
text_fieldsകുവൈത്ത് സിറ്റി: ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽനിന്ന് കുവൈത്തിലേക്ക് ഗാർഹികത്തൊഴിലാളികളെ റിക്രൂട്ട് ചെയ്യാൻ നീക്കം.
ഇതുസംബന്ധിച്ച് മാൻപവർ പബ്ലിക് അതോറിറ്റി സിയറ ലിയോൺ എംബസി അധികൃതരുമായി ചർച്ച നടത്തി. രാജ്യത്തെ ഗാർഹികത്തൊഴിലാളി ക്ഷാമം പരിഹരിക്കാൻ പുതിയ രാജ്യങ്ങളിൽനിന്ന് റിക്രൂട്ടിങ് ഊർജിതമാക്കണമെന്ന നിലപാടിലാണ് അധികൃതർ.
കുവൈത്ത് ഭാഗത്തുനിന്ന് ഇൻറർനാഷനൽ റിലേഷൻസ് വകുപ്പ് മേധാവി ജാബിർ അൽ അലി, ലേബർ റിക്രൂട്ട്മെൻറ് വകുപ്പ് മേധാവി നാസർ അൽ മൂസാവി, നിയമ ഗവേഷകൻ ഖലീഫ മുഹമ്മദ് തുടങ്ങിയവരും സിയറ ലിയോൺ ഭാഗത്തുനിന്ന് മിഷൻസ് ഓഫിസ് മേധാവി മൊമൊദു അദമ വൂരി, മീഡിയ അറ്റാഷെ സിറിൽ ബാർനെസ്, സെക്കൻഡ് സെക്രട്ടറി അബൂബക്കർ എംബായോ തുടങ്ങിയവരും സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.