കൈറോ സ്ട്രീറ്റിന്റെ നവീകരണം അവസാന ഘട്ടത്തിൽ
text_fieldsകുവൈത്ത് സിറ്റി: രാജ്യത്തെ പ്രധാന റോഡുകളിലൊന്നായ കൈറോ സ്ട്രീറ്റിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഭൂരിപക്ഷവും പൂർത്തിയായതായും ശേഷിക്കുന്ന ജോലികൾ ഷെഡ്യൂൾ അനുസരിച്ച് നടക്കുന്നതായും പൊതുമരാമത്ത്- മുനിസിപ്പാലിറ്റി മന്ത്രി ഡോ.നൂറ അൽ മഷാൻ അറിയിച്ചു. പദ്ധതിയുടെ 92.2 ശതമാനവും പൂർത്തീകരിച്ചുവെന്നും വർക്ക് സൈറ്റുകൾ പരിശോധിച്ച ശേഷം സംസാരിച്ച മന്ത്രി വ്യക്തമാക്കി.
11 കിലോമീറ്റർ ദൈർഘ്യമുള്ള കൈറോ സ്ട്രീറ്റിൽ മൂന്ന് ടണലുകൾ, ആറ് കോസ്വേകൾ, കാൽനട കോസ്വേകൾ, വാട്ടർ-റെയിൻ നെറ്റ്വർക്ക്, ഫോൺ കമ്യൂണിക്കേഷനുകൾ, ലൈറ്റിങ്, ട്രാഫിക് അടയാളങ്ങൾ, നഗര ഹരിതവത്കരണ ഇടങ്ങൾ എന്നിവ ഉൾപ്പെടുന്നു.
മികച്ച അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യം കൈവരിക്കാനുള്ള സർക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് പദ്ധതിയെന്ന് മന്ത്രി ഡോ.നൂറ അൽ മഷാൻ കൂട്ടിച്ചേർത്തു. രണ്ടാമത്തെയും മൂന്നാമത്തെയും റിങ് റോഡുകളുടെ വികസന പ്രവർത്തനങ്ങൾ പരിശോധിച്ച മന്ത്രി 97 ശതമാനം നവീകരണ ജോലികളും പൂർത്തിയായതായി പറഞ്ഞു. റോഡുകൾക്കും ഗതാഗതത്തിനും വേണ്ടിയുള്ള പൊതു അതോറിറ്റിയുടെ ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമങ്ങളെ അവർ പ്രശംസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.