വാടക വാഹനങ്ങള്‍: ബോധവത്കരണ കാമ്പയിനുമായി കുവൈത്ത് വാണിജ്യമന്ത്രാലയം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് വാഹനങ്ങള്‍ വാടകക്ക് എടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ബോധവത്കരണ കാമ്പയിനുമായി വാണിജ്യമന്ത്രാലയം. സോഷ്യല്‍ മീഡിയ വഴിയാണ് ബോധവത്കരണം. പെരുമാറ്റച്ചട്ടം ലംഘിക്കുന്ന സ്ഥാപനങ്ങളും ഓഫിസുകളും അടച്ചുപൂട്ടുമെന്ന മുന്നറിയിപ്പുമുണ്ട്.വാഹനങ്ങള്‍ വാടകക്ക് എടുക്കുമ്പോള്‍ സ്വീകരിക്കേണ്ട നടപടികളും മാര്‍ഗ നിർദേശങ്ങളും കാമ്പയിനില്‍ വിശദീകരിക്കുന്നു.
നേരത്തേ ആഭ്യന്തര മന്ത്രാലയത്തിന്‍റെയും വാണിജ്യ മന്ത്രാലയത്തിന്‍റെയും നേതൃത്വത്തില്‍ വാഹനങ്ങള്‍ വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾക്ക് പ്രത്യേക പെരുമാറ്റച്ചട്ടം കൊണ്ടുവന്നിരുന്നു. ഇതുപ്രകാരം വാഹനം വാടകക്ക് നല്‍കുന്നതിന് നിശ്ചിതമായ പരിധി നിശ്ചയിക്കാന്‍ പാടില്ല.
വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ അറ്റകുറ്റപ്പണിയുടെ കാലയളവിലേക്കുള്ള വാടക ഈടാക്കരുതെന്നും നിർദേശമുണ്ട്. വാടക കരാറിനുപുറമെ മറ്റു കടലാസുകളിലോ ചെക്കുകളിലോ ഒപ്പിടാൻ ഉപഭോക്താവിനെ നിർബന്ധിക്കാനും പാടില്ല.
നിർദേശങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്നും വാണിജ്യ ലൈസൻസ് റദ്ദാക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. നിയമലംഘനം കണ്ടെത്തിയാല്‍ അടുത്തുള്ള ഉപഭോക്തൃ സംരക്ഷണ കേന്ദ്രത്തിലോ 135 എന്ന നമ്പറിൽ വാട്ട്‌സ്ആപ് നമ്പർ വഴിയോ പരാതിപ്പെടാം. കാർ വാടകക്ക് നൽകുന്ന 860 സ്ഥാപനം കുവൈത്തിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.