പ്രവാസികളുടെ താമസ നിയമം പുനഃപരിശോധിക്കുമെന്ന് റിപ്പോർട്ട്
text_fieldsകുവൈത്ത് സിറ്റി: പ്രവാസികളുടെ റെസിഡന്‍സി പെര്‍മിറ്റുകള്‍ നിയന്ത്രിക്കുന്നതിന് നിലവിലെ താമസ നിയമം പുനഃപരിശോധിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. ഇതുസംബന്ധമായ നിർദേശങ്ങള്‍ മന്ത്രിസഭ ഉടന്‍ പരിഗണിക്കുമെന്ന് പ്രാദേശിക മാധ്യമമായ കുവൈത്ത് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വിദേശ തൊഴിലാളികളുടെ റെസിഡന്‍സി പെര്‍മിറ്റുകളുടെ സാധുത അഞ്ചു വർഷമായി പരിമിതപ്പെടുത്തൽ പ്രധാന നിർദേശങ്ങളിൽ ഉൾപ്പെടുന്നതായി റിപ്പോർട്ടിൽ പറയുന്നു. വിദേശ നിക്ഷേപകര്‍ക്ക് 15 വർഷം വരെ താമസരേഖ അനുവദിക്കും. സ്വദേശി സ്ത്രീകൾക്ക് വിദേശി ഭർത്താവിൽ ജനിച്ച മക്കള്‍ക്ക് പത്തു വര്‍ഷത്തെ താമസരേഖ അനുവദിക്കാനും കരട് നിയമത്തില്‍ നിർദേശമുണ്ട്.
മന്ത്രിസഭയുടെ അനുമതിക്കുശേഷം ദേശീയ അസംബ്ലിയുടെ അംഗീകാരത്തിനായി കരട് നിർദേശം ദേശീയ അസംബ്ലിക്ക് മുന്നില്‍ വെക്കും. ഒക്ടോബർ അവസാനത്തോടെ നിയമം പാർലമെന്റിൽ അവതരിപ്പിക്കുമെന്നാണ് സൂചന. പ്രവാസി ജനസംഖ്യ നിയന്ത്രിക്കുന്നതിലൂടെ രാജ്യത്തെ ജനസംഖ്യാപരമായ അസന്തുലിതാവസ്ഥ പരിഹരിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ.
അതേസമയം, ഇതുസംബന്ധിച്ച ഔദ്യോഗിക വിശദീകരണം വന്നിട്ടില്ല. നേരത്തേയും ഈ നിർദേശം വന്നിരുന്നുവെങ്കിലും നടപ്പായിരുന്നില്ല. രാജ്യത്തെ ജനസംഖ്യയില്‍ ഭൂരിപക്ഷം വരുന്ന പ്രവാസികളുടെ എണ്ണം കുറക്കണമെന്ന ആവശ്യം എം.പിമാരടക്കം ഉന്നയിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.