Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകുവൈത്തിൽ റിപ്പബ്ലിക്...

കുവൈത്തിൽ റിപ്പബ്ലിക് ദിനാഘോഷം; ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ൽ അം​ബാ​സ​ഡ​ര്‍ ഡോ. ​​ആ​​ദ​​ർ​​ശ് സ്വൈ​​ക ദേ​ശീ​യ പ​താ​ക ഉ​യ​ര്‍ത്തി

text_fields
bookmark_border
Republic Day celebration in Kuwait
cancel
camera_alt

റി​​പ്പ​​ബ്ലി​​ക് ദി​നാ​ഘോ​ഷ​ത്തി​ൽ ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ൽ അം​ബാ​സ​ഡ​ര്‍ ഡോ. ​​ആ​​ദ​​ർ​​ശ് സ്വൈ​​ക സം​സാ​രി​ക്കു​ന്നു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ൽ രാ​വി​ലെ ഒ​മ്പ​തി​ന് റി​​പ്പ​​ബ്ലി​​ക്ദി​ന പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ചു. അം​ബാ​സ​ഡ​ര്‍ ഡോ. ​​ആ​​ദ​​ർ​​ശ് സ്വൈ​​ക രാ​ഷ്ര്ട​പി​താ​വി​ന്‍റെ പ്ര​തി​മ​യി​ല്‍ പു​ഷ്പാ​ര്‍ച്ച​ന ന​ട​ത്തി​യാ​ണ് ച​ട​ങ്ങു​ക​ള്‍ക്ക് തു​ട​ക്കം കു​റി​ച്ച​ത്. തു​ട​ർ​ന്ന് ദേ​ശീ​യ പ​താ​ക ഉ​യ​ര്‍ത്തി.

രാ​ഷ്‌​ട്ര​പ​തി​യു​ടെ റി​​പ്പ​​ബ്ലി​​ക് ദി​ന സ​ന്ദേ​ശം വാ​യി​ച്ചു. കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന് റി​​പ്പ​​ബ്ലി​​ക് ദി​ന ആ​ശം​സ​ക​ള്‍ നേ​ര്‍ന്ന അം​ബാ​സ​ഡ​ര്‍, കു​വൈ​ത്ത് ജ​ന​ത​ക്കും ഭ​ര​ണാ​ധി​കാ​രി​ക​ള്‍ക്കും ന​ന്ദി പ​റ​ഞ്ഞു.

ഇ​ന്ത്യ​ന്‍ എം​ബ​സി​യി​ൽ ന​ട​ന്ന ക​ലാ​പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന്

പ്ര​വൃ​ത്തി​ദി​വ​സ​മാ​യി​രു​ന്നി​ട്ടും സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള നൂ​റു​ക്ക​ണ​ക്കി​ന് പേ​ർ ആ​ഘോ​ഷ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി. ബൊ​ഹ്റ ക​മ്യൂ​ണി​റ്റി അ​വ​ത​രി​പ്പി​ച്ച ബാ​ന്‍ഡ് മേ​ളം, വി​വി​ധ പ്ര​വാ​സി കൂ​ട്ടാ​യ്മ​ക​ളും സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ളും അ​വ​ത​രി​പ്പി​ച്ച ദേ​ശ​ഭ​ക്തി ഗാ​ന​ങ്ങ​ള്‍ എ​ന്നി​വ ച​ട​ങ്ങി​ന് മി​ഴി​വേ​കി.

അ​മീ​റും കി​രീ​ടാ​വ​കാ​ശി​യും ആ​ശം​സ നേ​ർ​ന്നു

കു​വൈ​ത്ത് സി​റ്റി: ഇ​ന്ത്യ​യു​ടെ 74ാമ​ത് റി​പ്പ​ബ്ലി​ക് ദി​ന​ത്തി​ല്‍ ആ​ശം​സ​ക​ള്‍ അ​ര്‍പ്പി​ച്ച് കു​വൈ​ത്ത് അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ ഇ​ന്ത്യ​ൻ രാ​ഷ്ട്ര​പ​തി​ക്ക് ആ​ശം​സ അ​റി​യി​ച്ചു. സ​ന്ദേ​ശ​ത്തി​ല്‍ ഇ​ന്ത്യ​ക്ക് ശാ​ശ്വ​ത​മാ​യ പു​രോ​ഗ​തി​യും സ​മൃ​ദ്ധി​യും ആ​ശം​സി​ച്ച അ​മീ​ര്‍, രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ർ​മു​വി​ന് ആ​യു​രാ​രോ​ഗ്യ​വും നേ​ര്‍ന്നു. കി​രീ​ടാ​വ​കാ​ശി ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് അ​ഹ്മ​ദ് ന​വാ​ഫ് അ​ൽ അ​ഹ്മ​ദ് അ​​സ്സ​​ബാ​​ഹും ഇ​ന്ത്യ​ന്‍ പ്ര​സി​ഡ​ന്‍റി​ന് ആ​ശം​സ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Republic Day 2023
News Summary - Republic Day celebration in Kuwait
Next Story