റിപ്പബ്ലിക് ദിനാഘോഷം; കുവൈത്തിൽ വിവിധ പരിപാടികൾ
text_fieldsകുവൈത്ത്സിറ്റി: ഇന്ത്യയുടെ 75ാം റിപ്പബ്ലിക് ദിനാഘോഷഭാഗമായി കുവൈത്തിലും വിവിധ പരിപാടികൾ നടക്കും. ഇന്ത്യൻ എംബസിയിൽ വെള്ളിയാഴ്ച രാവിലെ ഒമ്പതുമുതൽ 10 വരെ വിവിധ പരിപാടികൾ നടക്കും. രാവിലെ ഒമ്പതിന് അംബാസഡർ ഡോ. ആദർശ് സ്വൈക ദേശീയ പതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ റിപ്പബ്ലിക് ദിന സന്ദേശം അംബാസിഡർ വായിക്കും.
ഇന്ത്യൻ എംബസിയുടെ സൈറ്റിൽ നൽകിയ പ്രത്യേക ലിങ്കിൽ രജിസ്റ്റർ ചെയ്ത് ഇന്ത്യൻ സ്വദേശികൾക്ക് പരിപാടിയുടെ ഭാഗമാകാമെന്ന് എംബസി അറിയിച്ചു. മുൻ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിന്റെ നിര്യാണം, ഇസ്രായേൽ ആക്രമണം നേരിടുന്ന ഫലസ്തീനോടുള്ള ഐക്യദാർഢ്യം എന്നിവയുടെ പശ്ചാത്തലത്തിൽ കുവൈത്തിൽ വലിയ പരിപാടികൾക്ക് നിയന്ത്രണമുണ്ട്. അതിനാൽ വിപുലമായ ആഘോഷപരിപാടികൾ ഇത്തവണ ഉണ്ടാകില്ല.
അതേസമയം, വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സാംസ്കാരിക പരിപാടികളും രക്തദാന ക്യാമ്പ്, ആരോഗ്യ ക്യാമ്പ് തുടങ്ങിയ പരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.