യമനിൽ കുടിയിറക്കപ്പെട്ടവർക്കായി റസിഡൻഷ്യൽ വില്ലേജ്
text_fieldsകുവൈത്ത് സിറ്റി: യമനിൽ കുടിയിറക്കപ്പെട്ടവർക്കായി കുവൈത്ത് സകാത് ഹൗസിന്റെ ധനസഹായത്തോടെ 53 യൂനിറ്റുകൾ അടങ്ങുന്ന റസിഡൻഷ്യൽ വില്ലേജ് സ്ഥാപിച്ചു. ‘കുവൈത്ത് നെക്സ്റ്റ് ടു യു’ കാമ്പയിനിന്റെ ഭാഗമായാണ് പദ്ധതി. സ്കൂൾ, ഹെൽത്ത് യൂനിറ്റ്, മസ്ജിദ്, കിണർ തുടങ്ങി എല്ലാ സേവനങ്ങളും ഉൾപ്പെടുന്നതാണ് റസിഡൻഷ്യൽ വില്ലേജ്. കുവൈത്ത് സർക്കാറിന്റെയും ജനങ്ങളുടെയും മാനുഷിക പങ്കിനെയും യമനിലെ കുടിയിറക്കപ്പെട്ടവരെ പിന്തുണക്കുന്നതിൽ നടത്തുന്ന ഇടപെടലുകളെയും യമൻ ഉദ്യോഗസ്ഥൻ പ്രശംസിച്ചു. റമദാനിൽ കുവൈത്ത് സകാത് ഹൗസിൽനിന്നുള്ള ഉദാര പ്രവർത്തനത്തെയും യമൻ ജനതക്ക് നിരന്തരം നൽകുന്ന പിന്തുണയിലും കുവൈത്തിനോട് നന്ദിയും അഭിനന്ദനവും അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.