റസ്റ്റാറന്റും കഫേയും രാത്രി അടച്ചിടണമെന്ന തീരുമാനം മാറ്റി
text_fieldsകുവൈത്ത് സിറ്റി: ഖുറൈൻ മാർക്കറ്റ്, അർദിയ ഇൻഡസ്ട്രിയൽ ഏരിയ, കരകൗശല മേഖലകൾ എന്നിവിടങ്ങളിലെ ഭക്ഷണശാലകളും കഫേകളും പുലർച്ച ഒരുമണിക്ക് അടച്ചിടണമെന്ന തീരുമാനം പിൻവലിച്ചു. വിഷയത്തിൽ സംരംഭകരുടെയും ചെറുകിട ഇടത്തരം സംരംഭകരുടെയും വ്യാപകമായ ആശങ്ക അറിയിച്ചിരുന്നു.
ബിസിനസ് ഉടമകൾ ഉന്നയിച്ച ആശങ്കകൾ പരിഹരിക്കാൻ വിവിധ കക്ഷികൾ നടത്തിയ യോജിച്ച ശ്രമങ്ങൾക്ക് ശേഷമാണ് തീരുമാനം. പാർലമെന്ററി ബിസിനസ് എൻവയൺമെന്റ് ആൻഡ് സ്മോൾ എന്റർപ്രൈസസ് കമ്മിറ്റിയുടെ അംഗം എം.പി ഹമദ് അൽ മദ്ലെജ് വിഷയത്തിൽ ആഭ്യന്തര, മുനിസിപ്പാലിറ്റി മന്ത്രിമാരുമായി ചർച്ച നടത്തിയിരുന്നു. പൊതുജന സുരക്ഷ ഉറപ്പാക്കുന്നതിനും വാണിജ്യ മേഖലകൾ സംരക്ഷിക്കുന്നതിനുമായി സുരക്ഷ കാമറകൾ സ്ഥാപിക്കാനും തീരുമാനമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.