വിമാനത്താവളത്തിലെ റസ്റ്റാറൻറുകളും പ്രാർഥന മുറിയും തുറന്നു
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിനോടനുബന്ധിച്ചുള്ള റസ്റ്റാറൻറുകളും പ്രാർഥന മുറിയും തുറന്നു.
ആരോഗ്യ മന്ത്രാലയത്തിെൻറ അനുമതിയോടെയാണ് വ്യോമയാന വകുപ്പ് ഇവ തുറക്കാൻ അനുവദിച്ചത്. പള്ളിയിൽ പ്രാർഥനക്കു ശേഷം വിശ്രമിക്കാൻ അനുവദിക്കില്ല. വിമാനയാത്രക്കുള്ള നിബന്ധനകൾ സമയാസമയങ്ങളിൽ സാഹചര്യത്തിനനുസരിച്ച് മാറ്റമുണ്ടാവുമെന്ന് വിമാനത്താവളകാര്യ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സാലിഹ് അൽ ഫദാഗി പറഞ്ഞു.
30 ശതമാനം ശേഷിയിലാണ് ഇപ്പോൾ പ്രവർത്തനാനുമതിയുള്ളതെങ്കിലും 34 രാജ്യങ്ങളിൽനിന്ന് വിമാന സർവിസ് ഇല്ലാത്തതിനാൽ നിലവിൽ 15 ശതമാനത്തിൽ താഴെ ശേഷി മാത്രമേ വിനിയോഗിക്കുന്നുള്ളൂ. വാക്സിൻ ഇറക്കുമതി ചെയ്ത് ഫലപ്രാപ്തി തെളിഞ്ഞാൽ വിമാനത്താവളം പൂർണതോതിൽ പ്രവർത്തിക്കുന്നത് പരിഗണനയിലുണ്ട്. വാക്സിൻ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം പഠനവും ചർച്ചകളും നടത്തുന്നതേയുള്ളൂ. ഇതുവരെ അന്തിമ ധാരണയായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.