പള്ളികളിൽ നമസ്കാരങ്ങൾക്ക് നിയന്ത്രണം എന്ന പ്രചാരണം തെറ്റ്
text_fieldsകുവൈത്ത് സിറ്റി: പള്ളികളിൽ പ്രാർഥനകൾക്ക് നിയന്ത്രണം എന്ന നിലയിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന കാര്യങ്ങൾ തെറ്റും അടിസ്ഥാന രഹിതവുമാണെന്ന് എൻഡോവ്മെന്റ്, ഇസ് ലാമിക കാര്യ മന്ത്രാലയം. ഊർജ ഉപഭോഗം യുക്തിസഹമാക്കാൻ താൽപര്യമുണ്ടെന്നും എന്നാൽ ചുമതലകളിൽ വിട്ടുവീഴ്ച ചെയ്യരുതെന്നും മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. ദിവസേനയുള്ള അഞ്ച് നിർബന്ധിത പ്രാർഥനകളിലും എല്ലാ പള്ളികളും ആരാധനക്കെത്തുന്നവരെ സ്വീകരിക്കുന്നത് തുടരും. ഒരു പള്ളിയും ആരാധനക്കെത്തുന്ന ആരെയും തടയില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.
എൻഡോവ്മെന്റ്സ് ആൻഡ് ഇസ്ലാമിക് അഫയേഴ്സ് മന്ത്രാലയം ഔദ്യോഗിക സ്രോതസ്സുകളിൽ നിന്ന് വിവരങ്ങൾ എടുക്കണമെന്നും തെറ്റായ വാർത്തകൾ കൈമാറരുതെന്നും ഉണർത്തി. തെറ്റായ വിവരം കൈമാറുന്നവർ നിയമപരമായ നടപടികൾ നേരിടേണ്ടിവരുമെന്നും സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.