മീഥൈൽ ആൽക്കഹോൾ ഉപയോഗത്തിന് നിയന്ത്രണം
text_fieldsകുവൈത്ത് സിറ്റി: രാജ്യത്ത് മീഥൈൽ ആൽക്കഹോൾ ഇറക്കുമതി, പ്രദർശനം, വിൽപന, പ്രചാരണം എന്നിവക്ക് കർശന നിയന്ത്രണം. കമ്പനികൾ, വാണിജ്യ സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവ മീഥൈൽ ആൽക്കഹോൾ ഉപയോഗത്തിന് അനുമതി വാങ്ങണമെന്ന് വാണിജ്യ-വ്യവസായ മന്ത്രിയും കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി അഫയേഴ്സ് സഹമന്ത്രിയുമായ മാസൻ അൽ നഹെദ് ഉത്തരവിട്ടതായി അൽ അൻബ ദിനപത്രം റിപ്പോർട്ട് ചെയ്തു.
2020ലെ 177ാം പ്രമേയത്തിന്റെ ഭേദഗതി പ്രകാരമാണ് നടപടി. ഇതുസംബന്ധിച്ച് 2023ലെ 15ാം നമ്പർ മന്ത്രിതല പ്രമേയം പുറത്തിറക്കി. മീഥൈൽ ആൽക്കഹോൾ കൈകാര്യംചെയ്യുന്നതിന് ആഭ്യന്തര മന്ത്രാലയത്തിന്റെയും ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്മെന്റിന്റെ (ഡി.ജി.എഫ്.ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്മെന്റിന്റെയും അനുമതി നേടിയശേഷം മാത്രമേ കഴിയൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.