വിദേശികളുടെ തിരിച്ചുവരവ്: മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്ന് യൂനിയൻ
text_fieldsകുവൈത്ത് സിറ്റി: വിദേശികളുടെ തിരിച്ചുവരവ് ആരംഭിച്ച പശ്ചാത്തലത്തിൽ മത്സ്യത്തൊഴിലാളികൾക്ക് മുൻഗണന നൽകണമെന്ന ആവശ്യവുമായി മത്സ്യബന്ധന യൂനിയൻ.
അവധിക്കു പോയ വിദേശി മത്സ്യബന്ധന ജീവനക്കാരിൽ ഒരു വിഭാഗം ഇനിയും തിരിച്ചെത്താത്തത് കാരണം മത്സ്യബന്ധന മേഖല പ്രതിസന്ധി നേരിടുന്നു. മീനുകൾക്ക് ചെറിയ വിലക്കയറ്റം ഉണ്ടാകാൻ ഇതാണ് കാരണം. നിരവധി ബോട്ടുകളും കപ്പലുകളും തീരത്ത് വെറുതെ കിടക്കുന്നതായി മത്സ്യബന്ധന യൂനിയൻ ചൂണ്ടിക്കാട്ടുന്നു. വിദഗ്ധരായ വിദേശി മീൻപിടിത്തക്കാൻ നാട്ടിലാണുള്ളത്. പ്രത്യേകിച്ച് ഇന്ത്യൻ തൊഴിലാളികൾ. ഇറക്കുമതി മത്സ്യമാണ് വില വൻതോതിൽ ഉയരാതെ പിടിച്ചുനിർത്തുന്നത്. കുവൈത്തിലെ ക്ഷാമം മുതലാക്കി ഒരു അയൽ രാജ്യം കൂടുതലായി മീൻ പിടിക്കുന്നതായി റിപ്പോർട്ടുണ്ട്. മത്സ്യബന്ധന മേഖല നേരിടുന്ന വിവിധ പ്രതിസന്ധികൾ നേരേത്ത മത്സ്യബന്ധന യൂനിയൻ മന്ത്രിസഭയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു.
ഒരു ദിവസത്തെ പരമാവധി യാത്രക്കാർക്ക് പരിധി നിശ്ചയിച്ചതിനാൽ വലിയ തുക കൊടുത്താലേ ടിക്കറ്റ് കിട്ടൂ. മത്സ്യത്തൊഴിലാളികളിൽ അധികവും കുറഞ്ഞ വരുമാനക്കാരാണ്. മാത്രവുമല്ല, മാസങ്ങളായി വരുമാനമില്ലാതെ നാട്ടിൽ കുടുങ്ങിയവർ വലിയ സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നുമുണ്ട്.
ഇവർക്ക് പ്രത്യേക മുൻഗണന നൽകുന്നത് സംബന്ധിച്ച് മന്ത്രിസഭ ഉറപ്പൊന്നും നൽകിയിട്ടില്ല എന്നാണ് അറിയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.