അരിയും ഗ്യാസും തീരുന്നു: ആശങ്കയിൽ ജലീബ്, മഹബൂല നിവാസികൾ
text_fieldsകുവൈത്ത് സിറ്റി: ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ പുറത്തുനിന്ന് സാധനങ്ങൾ വരുന്നത് നി ലച്ച ജലീബ് അൽ ശുയൂഖ്, മഹബൂല പ്രദേശങ്ങളിലുള്ളവർ കനത്ത ആശങ്കയിൽ. അവശ്യ ഭക്ഷ്യവസ് തുക്കളും ഗ്യാസും തീർന്നുകൊണ്ടിരിക്കുകയാണ്. പ്രദേശത്തിനകത്തെ സഞ്ചാരത്തിന് അനു മതിയുണ്ടെങ്കിലും സാധനങ്ങളുടെ ലഭ്യതക്കുറവാണ് അലട്ടുന്നത്. ബഖാലകളിൽ സാധനങ്ങ ൾ തീർന്നുകൊണ്ടിരിക്കുകയാണ്. റസ്റ്റാറൻറുകളിലും പച്ചക്കറികളും ഭക്ഷ്യധാന്യങ്ങളും തീർന്നുകൊണ്ടിരിക്കുന്നതിനാൽ എത്ര ദിവസം കൂടി സുഗമമായി പ്രവർത്തിക്കാൻ കഴിയുമെന്ന് ആശങ്കയുണ്ട്.
പുറത്തുനിന്നുള്ള വാഹനങ്ങൾ ജലീബ് അൽ ശുയൂഖ്, മഹ്ബൂല പ്രദേശങ്ങളിലേക്ക് കടത്തിവിടുന്നില്ല. ഇവിടെനിന്ന് പുറത്തേക്കും ആരെയും വിടുന്നില്ല.
ബഖാലകളിലും റസ്റ്റാറൻറുകളിലും സാധനങ്ങൾ വിതരണം ചെയ്യുന്ന കമ്പനികൾക്ക് പ്രത്യേകാനുമതി നൽകിയാൽ ഇൗ പ്രശ്നം പരിഹരിക്കാൻ കഴിയും. ഗ്യാസ് സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. കോവിഡ് കാലത്തെ സർക്കാർ മാർഗനിർദേശപ്രകാരമുള്ള ഒരു മീറ്റർ അകലം പാലിക്കപ്പെട്ടില്ല.
തിരക്ക് നിയന്ത്രിക്കാൻ പൊലീസും പാടുപെട്ടു. കുബ്ബൂസ് ഫാക്ടറികൾക്ക് മുന്നിലും നീണ്ട നിര കാണപ്പെട്ടു. പുതിയ സ്റ്റോക്ക് എത്തിയില്ലെങ്കിൽ സ്റ്റോക്ക് ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തീരും. ലോക് ഡൗൺ രണ്ടാഴ്ചയെങ്കിലും വേണ്ടിവരുമെന്നാണ് ആരോഗ്യ മന്ത്രി ഡോ. ബാസിൽ അസ്സബാഹ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇത് കൂടുതൽ ദിവസങ്ങളിലേക്ക് നീളാനുള്ള സാധ്യതയും തള്ളാനാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.