പുരോഗമിക്കുന്നത് 1.5 ശതകോടി ദിനാറിെൻറ റോഡ് വികസനപദ്ധതികൾ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിൽ പുരോഗമിക്കുന്നത് 1.5 ശതകോടി ദിനാർ മൂല്യമുള്ള റോഡ് വികസനപദ്ധതികൾ. റോഡ് ആൻഡ് ട്രാൻസ്പോർേട്ടഷൻ പബ്ലിക് അതോറിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. ആകെ 19 പദ്ധതികളാണ് ഇപ്പോൾ നിർവഹണ ഘട്ടത്തിലുള്ളത്.
രാജ്യത്തിലെ റോഡ് നെറ്റ്വർക്കിെൻറ കാര്യക്ഷമത ഉയർത്താനും ഭാവി വികസന പദ്ധതികളോട് ചേർന്ന് നിൽക്കുന്നതുമായ റോഡ് വികസനപദ്ധതികളാണ് അതോറിറ്റി ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കുവൈത്ത് വിമാനത്താവള നവീകരണം ഉൾപ്പെടെ ബൃഹദ് പദ്ധതികൾ പൂർത്തിയാകുേമ്പാഴുള്ള ആവശ്യം കൂടി പരിഗണിച്ചാണ് റോഡ് വികസനപദ്ധതികളും നടപ്പാക്കുന്നത്.
എല്ലാ ഭാഗങ്ങളെയും പരസ്പരം ബന്ധിപ്പിക്കും. ഗതാഗതക്കുരുക്ക് കുറക്കാനും യാത്രാദൂരം കുറക്കാനും ലക്ഷ്യമിട്ടുള്ള ഇൻറർലിങ്കുകളും പദ്ധതിയിലുണ്ട്. വിവിധ സർക്കാർ ഏജൻസികളുമായി ഏകോപനം നടത്തുന്നുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 'ഗ്ലോബൽ കോമ്പിറ്റിറ്റിവ്നെസ് റിപ്പോർട്ട്' അനുസരിച്ച് കുവൈത്തിലെ റോഡുകള്‍. ജി.സി.സി രാജ്യങ്ങളിലും പിന്നിലാണ്.
ഇതിനു മുന്നിലേക്ക് കൊണ്ടുവരാനുള്ള വലിയ പദ്ധതികളാണ് അണിയറയിലുള്ളത്. ഗുണനിലവാരമില്ലാത്ത നിർമാണ പ്രവൃത്തികളും മേല്‍നോട്ടത്തിലെ പാളിച്ചകളുമാണ് റോഡുകൾ മോശമാവാൻ കാരണമെന്നാണ് വിലയിരുത്തൽ. ഗുണനിലവാരം ഉറപ്പുവരുത്താൻ സമീപകാലത്ത് സർക്കാർ വകുപ്പുകളുടെ നിരീക്ഷണവും മേൽനോട്ടവും ശക്തിപ്പെടുത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.