റോഡ് പദ്ധതികൾ; പൊതുമരാമത്ത് മന്ത്രി വിദേശ പ്രതിനിധികളുമായി ചർച്ച നടത്തി
text_fieldsകുവൈത്ത് സിറ്റി: റോഡുകളും തെരുവുകളും പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ കമ്പനികളുടെ പങ്കാളിത്തം സംബന്ധിച്ച്
പൊതുമരാമത്ത് , വൈദ്യുതി, ജലം, പുനരുപയോഗ ഊർജ മന്ത്രി അമാനി ബൗക്കമാസ് ചർച്ച നടത്തി. ദക്ഷിണ കൊറിയ, ഫ്രാൻസ്, ജപ്പാൻ, ചൈന, തുർക്കിയ എന്നീ രാജ്യങ്ങളുടെ അംബാസഡർമാർ, യു.എസിന്റെയും ജർമനിയുടെയും ചാർജ് ഡി അഫയർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
പ്രധാനമന്ത്രി ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിന്റെ മാർഗനിർദേശങ്ങൾക്കനുസൃതമായാണ് ചർച്ച നടന്നതെന്ന് യോഗത്തിനു ശേഷം മന്ത്രി ബൗക്കമ്മാസ് അറിയിച്ചു. റോഡുകളും തെരുവുകളും പരിപാലിക്കുന്നതിനായി വിവിധ കമ്പനികളെ ടെൻഡർ ചെയ്യുന്നതിനായി തിരഞ്ഞെടുത്തിട്ടുണ്ടെന്ന് അവർ സൂചിപ്പിച്ചു. റോഡുകൾ നവീകരിക്കുന്നതിന് പുതിയ സാങ്കേതികവിദ്യകൾ ഉപയോഗിക്കാനുള്ള തന്റെ ആഗ്രഹം മന്ത്രി യോഗത്തിൽ ചൂണ്ടിക്കാട്ടി. യോഗ്യത നേടുന്ന കമ്പനികൾക്ക് മതിയായ വൈദഗ്ധ്യവും ഗുണനിലവാരമുള്ള പ്രവൃത്തികളുടെ റെക്കോഡും കുവൈത്ത് എൻജിനീയർമാരെ പരിശീലിപ്പിക്കാനുള്ള കഴിവും ഉണ്ടായിരിക്കണമെന്ന് മന്ത്രി വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.