Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 April 2017 9:27 AM GMT Updated On
date_range 21 April 2017 9:27 AM GMTറോമിങ് ടാക്സി മേഖലയിലും സ്വദേശിവത്കരണം വരുന്നു
text_fieldsbookmark_border
കുവൈത്ത് സിറ്റി: കുവൈത്തിൽ റോമിങ് ടാക്സി മേഖലയിലും സ്വദേശിവത്കരണം നടപ്പാക്കുന്നു. ആദ്യഘട്ടത്തിൽ 30 ശതമാനം ടാക്സി പെർമിറ്റുകൾ സ്വദേശികൾക്ക് സംവരണം ചെയ്യാൻ മന്ത്രിസഭ തീരുമാനിച്ചു.
വിദേശി ഡ്രൈവർമാരുടെ ടാക്സി പെർമിറ്റ് പുതുക്കി നൽകുന്നതിൽ നിയന്ത്രണം വരുത്തിയാണ് സ്വദേശിവത്കരണം സാധ്യമാക്കുക. 9647 വിദേശികളാണ് ടാക്സി മേഖലയിൽ ഡ്രൈവർമാരായി ജോലി ചെയ്യുന്നത്. ജനസംഖ്യാ ക്രമീകരണ നടപടികളുടെ ചുവടുപിടിച്ച് റോമിങ് ടാക്സി മേഖലയിലും വിദേശി സാന്നിധ്യം കുറക്കാനാണ് സർക്കാർ നീക്കം. ടാക്സി പെർമിറ്റുകൾ സ്വദേശികൾക്ക് പരിമിതപ്പെടുത്താൻ മന്ത്രിസഭ തീരുമാനിച്ചതായി ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് അൽ ജാറുല്ല അൽ സബാഹ് പാർലമെൻറിൽ അറിയിച്ചു. അബ്ദുൽ കരീം അൽ കന്ദരി എം.പിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.
മന്ത്രിസഭാ തീരുമാനപ്രകാരം ടാക്സി ഡ്രൈവർമാരുടെ മൊത്തം എണ്ണത്തിെൻറ 30 ശതമാനം എങ്കിലും സ്വദേശികൾക്ക് സംവരണം ചെയ്യും. ഇതിനായി വിദേശികൾക്ക് ടാക്സി പെർമിറ്റ് അനുവദിക്കുന്നതിൽ കടുത്ത നിയന്ത്രണം നടപ്പാക്കും.
സ്വന്തം പേരിൽ സ്വഭാവദൂഷ്യമോ കുറ്റകൃത്യങ്ങളോ രേഖെപ്പടുത്തപ്പെടാത്തവരായിരിക്കുക, സാരമായ അപകടങ്ങൾ, ഗതാഗത നിയമലംഘനങ്ങൾ എന്നിവയുടെ റെക്കോഡ് ഇല്ലാതിരിക്കുക, ഇംഗ്ലീഷ്, അറബിക് എന്നീ ഭാഷകൾ സംസാരിക്കുന്നവരാകുക തുടങ്ങിയ നിബന്ധനകൾ പാലിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിച്ചശേഷം മാത്രമായിരിക്കും ഡ്രൈവർമാർക്ക് ടാക്സി പെർമിറ്റ് പുതുക്കിനൽകുക. മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിച്ചതായി കണ്ടെത്തിയാൽ പെർമിറ്റ് റദ്ദാക്കും. ഗതാഗത കുരുക്ക് കുറക്കുന്നതിെൻറ ഭാഗമായി ഒരു ടാക്സി ഓപറേറ്റിങ് കമ്പനിക്ക് 30 വാഹനങ്ങളിൽ കൂടുതൽ അനുവദിക്കേണ്ടതില്ല എന്ന് തീരുമാനിച്ചതായും മന്ത്രി കൂട്ടിച്ചേർത്തു.
കുവൈത്തിലെ റോമിങ് ടാക്സി മേഖലയിൽ ജോലി ചെയ്തുവരുന്ന നൂറുകണക്കിന് മലയാളികളെ നേരിട്ട് ബാധിക്കുന്നതാണ് ഈ രംഗത്ത് സ്വദേശിവത്കരണം നടപ്പാക്കാനുള്ള സർക്കാർ തീരുമാനം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story