റെസ്റ്റാറൻറ് ജീവനക്കാർക്ക് ആശ്വാസവുമായി റോക്
text_fieldsകുവൈത്ത് സിറ്റി: കോവിഡ് പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന റെസ്റ്റാറൻറ് ജീവനക്കാർക്കും ഭക്ഷണത്തിന് പ്രയാസപ്പെടുന്ന മറ്റു തൊഴിലാളികൾക്കും കുടുംബങ്ങൾക്കുമായി റെസ്റ്റാറൻറ് ഓണേഴ്‌സ് അസോസിയേഷൻ കുവൈത്ത് നടപ്പാക്കിയ ഭക്ഷണ കിറ്റ് വിതരണ പദ്ധതിക്ക് തുടക്കം.
മലയാളി റെസ്റ്റാറൻറ് മേഖല പൂർണമായി അടച്ചിടേണ്ടി വന്ന സാഹചര്യത്തിൽ ഭക്ഷണത്തിെൻറ ബുദ്ധിമുട്ട് മനസ്സിലാക്കിയാണ് റോക് റമദാൻ ഭക്ഷണപദ്ധതി ആവിഷ്കരിച്ചത്. ആദ്യഘട്ട വിതരണോദ്ഘാടനം വൈസ് ചെയർമാൻ അബു കോട്ടയിൽ, കൺവീനർ ഹയ മുഹമ്മദിന് നൽകി നിർവഹിച്ചു.
പ്രസിഡൻറ് എം.സി. നിസാർ, സെക്രട്ടറിമാരായ ഷാഫി മഫാസ്, അനസ്, ഉന്നത സമിതി അംഗങ്ങളായ കമറുദ്ദീൻ, റഷീദ്, എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് റൂബി, റഫീഖ്, ബഷീർ, നവാസ്, റമദാൻ ഭക്ഷണകിറ്റ് പദ്ധതിക്കായി രൂപവത്കരിച്ച പ്രത്യേക സമിതി അംഗങ്ങളായ ശംസു ചിറക്കാത്ത്, ബാബു മുഹമ്മദ്, യൂനുസ്, നാസർ പട്ടാമ്പി, മുഫീദ് എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.